ബെയ്ജിങ്:[www.malabarflash.com] നിസ്സാരപ്രശ്നങ്ങള്‍ക്ക് ഭാര്യമാരെ നിരുപാധികം ഒഴിവാക്കുന്ന യുവാക്കള്‍ക്ക് മാതൃകയായി ചൈനയില്‍ ഒരു ഭര്‍ത്താവ്. 56 വര്‍ഷമായി തളര്‍വാതം പിടിപെട്ട് ശയ്യാവലംബിയായ നേര്‍പാതിയെ പരിചരിക്കുകയാണ് ഈ 84കാരന്‍.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News
കിഴക്കന്‍ ചൈനയിലെ ഷന്ദോങ് പ്രവിശ്യയിലെ സുന്‍ജിയാവു ഗ്രാമത്തിലാണ് സ്നേഹത്തിന്‍െറ പര്യായമായ ഈ ദമ്പതികള്‍ താമസിക്കുന്നത്. 20ാം വയസ്സില്‍ അസുഖം വന്ന് കിടപ്പിലായതാണ് ഷു യുവായ്. അവരുടെ വിവാഹം കഴിഞ്ഞ് കഷ്ടിച്ച് അഞ്ചുമാസം ആയതേയുള്ളൂ അപ്പോള്‍. അപ്പോഴാണ് രോഗം ഷു യുവായിയെ കീഴടക്കിയത്. തൊട്ടടുത്ത നഗരത്തില്‍ ഖനിത്തൊഴിലാളിയായിരുന്നു ഭര്‍ത്താവ് ദു യുവാന്‍ഫ.
അസുഖവിവരമറിഞ്ഞ് വീട്ടിലത്തെിയപ്പോള്‍ കണ്ടത് നേരെ നോക്കാന്‍പോലുമാകാതെ തളര്‍ന്നുകിടക്കുന്ന ഷു യുവായിയെയാണ്. മുഴുവന്‍ സമയവും ഭാര്യയെ പരിചരിക്കുന്നതിനായി ജോലിയുപേക്ഷിച്ചു. ഇപ്പോള്‍ ചെറിയ കൃഷിപ്പണികള്‍ ചെയ്താണ് ജീവിതച്ചെലവിനുള്ള പണം കണ്ടത്തെുന്നത്.
പണിക്കിറങ്ങുന്നതിനുമുമ്പായി ഭാര്യക്ക് ഭക്ഷണവും മരുന്നും നല്‍കും. ബെഡ്പാന്‍ മാറ്റിയിടും. നിരവധി ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സിച്ചിട്ടും അസുഖം ഭേദമായില്ല. സുഹൃത്തുക്കള്‍ വീണ്ടും കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും മരണംവരെ അവളെ പരിചരിക്കുമെന്നായിരുന്നു ദു യുവാന്‍ഫയുടെ പ്രഖ്യാപനം. 56 വര്‍ഷമായി അത് മുടങ്ങാതെ തുടരുകയാണ്.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment