മംഗളൂരു:[www.malabarflash.com] കാണാതായ ഭര്‍തൃമതിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ നഗര പരിധിയിലെ വിജനമായ സ്ഥലത്ത് കണ്ടെത്തി. കൊലയെന്ന് സംശയിക്കുന്നതായി പോലീസ്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
ജപ്പിനമൊഗുറുവിലെ അശ്വിന്‍ ഷെട്ടിയുടെ ഭാര്യ ഉഷ ഷെട്ടി (29)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച്ച വൈകിട്ടോടെ ബജ്‌പെ പോലീസ് പരിധിയിലെ യക്കാര്‍ ഗുഡ്ഡെ സ്ഥാനത്ത് കണ്ടെത്തിയത്.
വ്യാഴാഴ്ച്ചയാണ് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഉഷാ ഷെട്ടി നഗരത്തിലെ ഹംപന്‍കട്ടയിലെ പ്രമുഖ കാര്‍ ഷോറും സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മൃതദേഹത്തിന് സമീപത്തുനിന്ന് പെട്രോള്‍ അടങ്ങിയ കന്നാസും മെഡിക്കല്‍ കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment