Latest News

രണ്ടായിരം വര്‍ഷം പഴക്കമുള്ള ശവക്കല്ലറ നിറയെ സ്വര്‍ണശേഖരം

ചൈന:[www.malabarflash.com] രണ്ടായിരം വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ നിന്നും 378 സ്വര്‍ണ നാണയങ്ങളും ഫലകങ്ങളും കണ്ടെടുത്തു. ഹാന്‍ രാജവംശകാലത്തെ ശവകുടീരമാണിത്‌. സ്വര്‍ണശേഖരത്തിന്‌ പുറമെ 22 സെന്റിമീറ്റര്‍ നീളവും പത്ത്‌ സെന്റിമീറ്റര്‍ വീതിയുമുള്ള 20 നേര്‍ത്ത ഫലകങ്ങളുമാണ്‌ ലഭിച്ചത്‌.

ചൈനയിലെ പുരാതന ശവക്കല്ലറയില്‍ നിന്നും ഇതാദ്യമായാണ്‌ ഇത്രയും സ്വര്‍ണ നാണയങ്ങള്‍ പുരാവസ്‌തു ഗവേഷകര്‍ കണ്ടെടുക്കുന്നത്‌. 250 ഗ്രാം തൂക്കമുള്ളതാണ്‌ സ്വര്‍ണ നാണയങ്ങള്‍.

കിഴക്കന്‍ ചൈനയിലെ ജിയാങ്‌ഷി പ്രവിശ്യയുടെ തലസ്‌ഥാനമായ നഗരമേഖലയിലായിരുന്നു ഖനനം.രണ്ടായിരം വര്‍ഷം മുമ്പേ ചൈനയില്‍ ഗണ്യമായ അളവില്‍ കരുതല്‍ സ്വര്‍ണമുണ്ടായിരുന്നതിന്റെ തെളിവാണ്‌ ഇതെന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.