ജിദ്ദ[www.malabarflash.com]: ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ഐ.ടി വിഭാഗം അധ്യാപകന്‍ മലപ്പുറം സ്വദേശി മടത്തിലകത്ത് മുഹമ്മദ് അസ് ലം (37) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
തിരുനാവായ കൊടക്കല്‍ അജിതപടി സ്വദേശിയായ അസ്ലം കുടുംബസമേതമാണ് ജിദ്ദയില്‍ താമസിക്കുന്നത്. പിതാവ് അബൂബക്കറും ജിദ്ദയിലുണ്ട്. ഫാത്തിമയാണ് മാതാവ്. ഭാര്യ: ഷഹനാസ് മോള്‍. മക്കള്‍: അല്‍മാസ്, അല്‍ഹാന്‍. മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയില്‍ തിങ്കളാഴ്ച ഇശാ നമസ്കാരാനന്തരം ഖബറടക്കി.
ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന മുഹമ്മദ് അസ്ലം തിരൂര്‍ നിയോജക മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമാണ്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment