പാരിസ്:[www.malabarflash.com] കിന്റര്‍ ജോയി ചോക്കലേറ്റിനുള്ളിലെ കളിപ്പാട്ടം വിഴുങ്ങി മൂന്നുവയസുകാരി മരിച്ചു. ഫ്രാന്‍സിലാണ് സംഭവം. കുട്ടി കളിപ്പാട്ടം വിഴുങ്ങിയെന്ന് മനസിലായ ഉടനെ മുത്തച്ഛന്‍ അത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നു. ഉടന്‍തന്നെ ടെലോസിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
കിന്റര്‍ സര്‍പ്രൈസ് ചോക്കലേറ്റിനുള്ളിലായിരുന്നു കളിപ്പാട്ടം. കുട്ടികള്‍ക്കുള്ള ചോക്കലേറ്റിനൊപ്പം ഇത്തരം കളിപ്പാട്ടങ്ങള്‍ നല്‍കുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു വയസിനും അതിനു താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് കിന്റര്‍ ജോയി നല്‍കരുതെന്ന് കമ്പനി തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇറ്റാലിയന്‍ കമ്പനി ഫെറോറോ ഗ്രൂപ്പിന്റെ ഉല്‍പ്പന്നമാണ് കിന്റര്‍ജോയി. കുട്ടികളുടെ പ്രിയപ്പെട്ട ചോക്കലേറ്റുകളിലൊന്നായ ഇവ ലോകത്ത് ആകമാനം 30ബില്യന്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്ക്.
ഓരോ കിന്റര്‍ജോയിലുള്ള കളിപ്പാട്ടങ്ങളും കുട്ടികളുടെ സുരക്ഷയെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വികസിപ്പിക്കുന്നതെന്ന് കമ്പനി സൈറ്റില്‍ പറയുന്നുണ്ട്. കൂടാതെ ഫെറോറോ ഗ്രൂപ്പ് സ്വമേധയാ സ്വീകരിച്ചിരിക്കുന്ന അധിക സുരക്ഷാ മാനദണ്ഡങ്ങളും നോക്കിയാണ് ഇവ നിര്‍മ്മിക്കുന്നതെന്നും സൈറ്റ് വ്യക്തമാക്കുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment