Latest News

"അഡ്രസ്സ് "കോട്ടക്കല്ലില്‍ തുടങ്ങി

കോട്ടക്കല്‍:[www.malabarflash.com] പ്രമുഖ മള്‍ട്ടി നാഷണല്‍ ബ്രാന്റായ "അഡ്രസ്സി"ന്റെ കോട്ടക്കലിലെ മെന്‍സ് ഷോറും സിനിമാ താരം ജയസൂര്യ ഉദ്ഘാടനം ചെയ്തു.

ഇരുപതോളം രാജ്യങ്ങളില്‍ ശൃംഖലയുളള അഡ്രസ്സ് കാസര്‍കോടും, മംഗലാപുരത്തും ഉടന്‍ ഷോറുമുകള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ശംസുദ്ദീന്‍ നെല്ലറ പറഞ്ഞു.

കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍, ഷംസുദ്ദീന്‍ നെല്ലറ, യു.കെ. യൂസഫ്, സ്വദേശി ശക്കീര്‍, ജിടെക്ക് മഹറൂഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആദ്യവില്‍പ്പന വ്യവസായ പ്രമുഖന്‍ യു.കെ. യൂസഫിന് നല്‍കി കൊണ്ട് ജയസൂര്യ നിര്‍വ്വഹിച്ചു.
ഉത്സവാന്തരീക്ഷത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.