Latest News

ബി.ജെ.പിയില്‍ അഴിച്ചുപണി; എം.ടി. രമേശും ശോഭയും ജന.സെക്രട്ടറിമാര്‍

തിരുവനന്തപുരം:[www.malabarflash.com] അഞ്ച് ജനറല്‍ സെക്രട്ടറിമാരെയും ഒമ്പത് വൈസ് പ്രസിഡന്‍റുമാരെയും എട്ട് സെക്രട്ടറിമാരെയും ഉള്‍പ്പെടെ പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ അഴിച്ചുപണി. ജില്ലാനേതൃത്വത്തെയും പോഷക സംഘടനാഭാരവാഹികളെയും പുതുതായി നിശ്ചയിച്ചിട്ടുണ്ട്. 18 അംഗ സംസ്ഥാന സമിതിയെയും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ദേശീയ നേതൃത്വം പുതിയ സംസ്ഥാന ഭാരവാഹി പട്ടികക്ക് അനുമതി നല്‍കിയത്. ദേശീയ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. 

അതേസമയം, ആര്‍.എസ്.എസില്‍ നിന്ന് പുതുതായി ആരെയും ബി.ജെ.പി നേതൃത്വത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കി. എം.ടി. രമേശും ശോഭാ സുരേന്ദ്രനുമാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി. ശ്രീശനെ വൈസ് പ്രസിഡന്‍റാക്കി. ജെ.ആര്‍. പത്മകുമാറാണ് പുതിയ വക്താവ്.
കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാസുരേന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉമാകാന്തന്‍ തുടരും. 

വൈസ് പ്രസിഡന്‍റുമാര്‍: കെ.പി. ശ്രീശന്‍, പി.എം. വേലായുധന്‍, ജോര്‍ജ് കുര്യന്‍, പി.പി. വാവ, എന്‍. ശിവരാജന്‍, എം.എസ്. സംപൂര്‍ണ, പ്രമീള നായിക്, നിര്‍മല കുട്ടികൃഷ്ണന്‍, ബി. രാധാമണി. സെക്രട്ടറിമാര്‍: വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, വി.കെ. സജീവന്‍, എ.കെ. നസീര്‍, ബി. ഗോപാലകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, എസ്. ഗിരിജാകുമാരി, രാജി പ്രസാദ്. 

ട്രഷറര്‍: പ്രതാപചന്ദ്ര വര്‍മ. കെ.പി. പ്രകാശ്ബാബുവാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്. രേണുസുരേഷാണ് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്. പി.ആര്‍. മുരളീധരനെ കര്‍ഷകമോര്‍ച്ചയുടെയും അഡ്വ. പി. സുധീറിനെ പട്ടികജാതിമോര്‍ച്ചയുടെയും ജിജി ജോസഫിനെ ന്യൂനപക്ഷ മോര്‍ച്ചയുടെയും പുഞ്ചക്കരി സുരേന്ദ്രനെ ഒ.ബി.സി മോര്‍ച്ചയുടെയും പ്രസിഡന്‍റുമാരാക്കി.

ജില്ലാ പ്രസിഡന്‍റുമാര്‍: അഡ്വ. കെ. ശ്രീകാന്ത് (കാസര്‍കോട്), സത്യപ്രകാശ് (കണ്ണൂര്‍), സജി ശങ്കര്‍ (വയനാട്), ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട്), കെ. രാമചന്ദ്രന്‍ (മലപ്പുറം), ഇ. കൃഷ്ണദാസ് (പാലക്കാട്), എ. നാഗേഷ് (തൃശൂര്‍), എന്‍.കെ. മോഹന്‍ദാസ് (എറണാകുളം), എന്‍. ഹരികുമാര്‍ (കോട്ടയം), ബിനു കൈമള്‍ (ഇടുക്കി), കെ. സോമന്‍ (ആലപ്പുഴ), അശോകന്‍ കുളനട (പത്തനംതിട്ട), ജി. ഗോപിനാഥ് (കൊല്ലം), അഡ്വ. എസ്. സുരേഷ് (തിരുവനന്തപുരം). 

സംസ്ഥാനസമിതി അംഗങ്ങള്‍: ബി. ബാലകൃഷ്ണന്‍ മേനോന്‍, എ.ജി. ഉണ്ണികൃഷ്ണന്‍, കെ.വി. സാബു, എം.ബി. രാജഗോപാല്‍, പി. രാഘവന്‍, ടി. ചന്ദ്രശേഖരന്‍, ധര്‍മരാജ്, പി. സുരേഷ് കുമാര്‍ ഷെട്ടി, കെ. സദാനന്ദന്‍, അഡ്വ. പി.ജെ. തോമസ്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ടി.ആര്‍. അജിത്കുമാര്‍, പി.എ. വേലുക്കുട്ടന്‍, കെ.എസ്. രാജന്‍, ഷാജുമോന്‍ വെട്ടേക്കാട്, കെ. രഞ്ജിത്, രമാരഘുനാഥന്‍, അഡ്വ. പി.എസ്. ഗീതാകുമാരി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.