തൃക്കരിപ്പൂര്‍:[www.malabarflash.com] ചാറ്റല്‍ മഴയില്‍ വര്‍ണ്ണരാജി വിതറുന്ന മഴവില്ലുകളെ കാണണമെങ്കില്‍ തൃക്കരിപ്പൂര്‍ നടക്കാവിലെ കുത്തോട്ടുങ്കല്‍ സിനീഷിന്റെ വീട്ടിലെത്തിയാല്‍ മതി. ഇവിടുത്തെ അലങ്കാര ചെടികള്‍ക്കും പക്ഷികള്‍ക്കുമിടയില്‍ എപ്പോഴും കുളിര്‍ മഴയുതിര്‍ക്കുന്ന ജലനിര്‍ധരികള്‍ ഉണ്ട്.ഇത് ഉദ്യാനാലങ്കാരമാണെന്ന് കരുതിയാല്‍ തെറ്റി,സിനീഷിന്റെ സ്വന്തം കണിക ജലസേചന സംവിധാനമാണിത് .
കൃഷിക്കും ഉദ്യാന പാലനത്തിനും കണിക ജലസേചനത്തിന്റെ പുത്തന്‍ മാതൃക തീര്‍ക്കുകയാണ് നടക്കാവിലെ സിനീഷെന്ന 33 കാരന്‍. അധികം വെള്ളം പാഴാക്കാതെയും കൃഷിക്കും പൂച്ചെടികള്‍ക്കും നനക്കാന്‍ വീട്ടുകാരന്റെ സമയം കളയാതെയും കൗതുകകരമായ രീതിയാണ് പ്രയോഗിച്ചിട്ടുള്ളത്.
ചെറിയ ക്ലാസില്‍ പഠിച്ച സിദ്ധാന്തം ലളിതമായ രീതിയില്‍ വികാസപ്പെടുത്തിയാണ് കൗതുകകരമായ കണിക ജലസേചന രൂപം തികച്ചും ശാസ്ത്രീയമായി വീട്ടുമുറ്റത്ത് നടപ്പാക്കിയത്. പൂച്ചെടികള്‍ക്കും പച്ചക്കറി ചെടികള്‍ക്കും മുകളിലായി ഫ്രെയിമൊരുക്കി അര ഇഞ്ച് പൈപ്പിലൂടെ പ്ലാസ്റ്റിക് നിപ്പിള്‍ വഴി വെള്ളം മുകളിലേക്ക് കയറ്റി വിട്ട് വെള്ളത്തിന്റെ മര്‍ദ്ദത്തില്‍ സ്വതന്ത്രമായി പ്ലാസ്റ്റിക് ബോള്‍ കറങ്ങുമ്പോള്‍ ചുറ്റിലും താഴത്തുമുള്ളവയിലെല്ലാം ആവശ്യത്തിന് ജലം പതിക്കുന്നു. വീട്ടുമുറ്റത്ത് കൗതുകം പരത്തുന്ന ഈ രീതി ഏറെ ആളുകളെ ആകര്‍ഷിക്കുകയാണ്.
വലിയ നഗരങ്ങളിലെ ഉദ്യാനങ്ങളിലും മറ്റും കാണാറുള്ള ഫൗണ്ടെയിന്‍ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള കണികാ ജലസേചന രീതി ലളിതമായി ആര്‍ക്കും ചെയ്യാവുന്നതാണെന്ന് ഇലക്ട്രീഷ്യന്‍ കൂടിയായ സിനീഷ് പറയുന്നു.
നടക്കാവിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ കുത്തോട്ടുങ്കല്‍ വര്‍ഗീസിന്റെയും കെ.എം.ആനീസിന്റെയും മകനാണ്. വീട്ടുവളപ്പില്‍ വിവിധ തരം അലങ്കാര പക്ഷികളെയും മത്സ്യങ്ങളെയും വളര്‍ത്തുന്നതിലും ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിലും
തിരക്കിട്ട ഇലക്ട്രിക്കല്‍ ജോലിക്കിടയിലും സിനീഷ് സമയം കണ്ടെത്തുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment