Latest News

പ്രദര്‍ശനത്തിനൊരുങ്ങി മാരുതി ഇഗ്നിസ് മിനി എസ്യുവി

ദില്ലി[www.malabarflash.com]: മാരുതി സുസുക്കിയുടെ പുതിയ ഇഗ്‌നിസ് മിനി എസ്‌യുവി 2016 ഓട്ടോഎക്‌സ്‌പോയിലെ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഈ ജാപ്പനീസ് നിര്‍മാതാവ് സിയാസ് ഫേസ്‌ലിഫ്റ്റ് എന്നൊരു മോഡല്‍ കൂടി ദില്ലി മോട്ടോര്‍ ഷോയില്‍ എത്തിക്കുന്നതായിരിക്കും. മാരുതിയുടെ മറ്റ് പല മോഡലുകളും എക്‌സ്‌പോയിലെ പ്രദര്‍ശനത്തിനുണ്ടായിരിക്കും.

ഇഗ്‌നിസ്, സിയാസ് ഫേസ്‌ലിഫ്റ്റ് മോഡലുകള്‍ ഇപ്പോള്‍ മാരുതിയുടെ പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാണ്. മുമ്പ് സിയാസ് സെഡാന്‍ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചിരുന്നില്ല പകരം റെഗുലര്‍ ഷോറൂം വഴിയാണ് വിറ്റിരുന്നത്.

നെക്‌സയിലൂടെ വിറ്റഴിച്ച ആദ്യത്തെ മോഡലായിരുന്നു എസ് ക്രോസ്. ഇതിന് അത്രകണ്ട് വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ പരാജയമാത്തെ തുടര്‍ന്ന് അടുത്തത്തായി നെക്‌സ വഴി ഇറങ്ങാന്‍ പോകുന്ന മോഡലുകളാണിവ.

2015ല്‍ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ഇഗ്‌നിസ് മിനി എസ്‌യുവി ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയില്‍ ലോഞ്ചിനെത്തുന്ന ഈ വാഹനത്തിന്റെ മുഖ്യ എതിരാളി എന്നു പറയാന്‍ പറ്റുന്നത് മഹീന്ദ്രയുടെ കെയുവി100 മോഡലാണ്.

ഇഗ്‌നിസ് മോഡല്‍ നിര്‍മാണത്തിനായി പുതിയ പ്‌ളാറ്റ്‌ഫോമാണ് സുസുക്കി എന്‍ജിനിയര്‍മാര്‍ തിരഞ്ഞെടുത്തത്. ഈ ചെറു എസ്‌യുവി പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സ് ഈ എന്‍ജിനില്‍ ഉള്‍പ്പെടുത്തിയിരിക്കും. ഇഗ്‌നിസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തുന്നതായിരിക്കും.





Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.