കാഞ്ഞങ്ങാട്:[www.malabarflash.com] രാവണീശ്വരം കളരിക്കാലിലെ ഭര്‍തൃ വീട്ടില്‍ നവവധു തൂങ്ങി മരിച്ച കേസിന്റെ അന്വേഷണച്ചുമതല കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക് ഏറ്റെടുത്തു.
കളരിക്കാലിലെ കല്ലുകെട്ട് തൊഴിലാളിയായ സുരേഷിന്റെ ഭാര്യ വീണ(32)യെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പള സ്വദേശിനിയായ വീണയെ രണ്ടര മാസം മുമ്പാണ് സുരേഷ് വിവാഹം ചെയ്തത്.
വിവാഹ ശേഷം ഭര്‍തൃ വീട്ടില്‍ വീണ കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് വിധേയയായിരുന്നു. വീണയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും ഭര്‍ത്താവും വീട്ടുകാരും അനുവദിച്ചിരുന്നില്ല. തന്റെ നാട്ടിലുള്ള ഉത്സവത്തിന് പോകാന്‍ ഭര്‍ത്താവിനോട് അനുവാദം ചോദിച്ച വീണയെ ഇതിന്റെ പേരില്‍ മര്‍ദ്ദിക്കുക കൂടി ചെയ്തിരുന്നു. പീഡനം സഹിക്കാനാവാതെ വീണ തന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സഹോദരനും സുഹൃത്തും വീണയെ കൊണ്ടു പോകാന്‍ കളരിക്കാലിലെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ വീണയുടെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമനാണ് ഈ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. പിന്നീട് ഡി വൈ എസ് പി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഭര്‍ത്താവിനെയും വീട്ടുകാരെയും പോ ലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment