കൊച്ചി:[www.malabarflash.com] ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രി കെ. ബാബു രാജിക്കൊരുങ്ങുന്നു. ഇക്കാര്യം സംബന്ധിച്ച് ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ചു. നേതൃത്വത്തെ ബാബു രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഉച്ചകഴിഞ്ഞു മൂന്നിന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ രാജിപ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, കോടതി വിധി ഗൗരവകരമായി കാണുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ പ്രതികരിച്ചു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു സുധീരന്‍. ബാബു രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സുധീരന്‍ നേതാക്കളെ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും സുധീരനും ആശയവിനിമയം നടത്തി.
കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കെ.ബാബു ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment