Latest News

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

ന്യൂഡല്‍ഹി:[www.malabarflash.com] ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ്(79) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഡിസംബര്‍ 24 നാണ് അദ്ദേഹത്തെ എയിംസില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയം തുടങ്ങിയ മുഫ്തി 1987 ല്‍ പാര്‍ട്ടി വിട്ട് വി.പി സിങ്ങിനൊപ്പം ജനമോര്‍ച്ചയുടെ ഭാഗമായി. 1989 ല്‍ വി.പി സിങ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും വൈകാതെ 1999 ല്‍ മകള്‍ മെഹബൂബ മുഫ്തിയുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പി.ഡി.പി രൂപവത്കരിച്ചു.

2002 മുതല്‍ 2005 വരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് പി.ഡി.പി-ബി.ജെ.പി സഖ്യകക്ഷി സര്‍ക്കാരിന്റെ നാഥനായി കശ്മീരിന്റെ ആറാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായത്.

മകളും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വൈകാതെ മുഖ്യമന്ത്രിപദം ഏറ്റെടുക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 13 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മകള്‍ മെഹബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രിയാകുമെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.