മലപ്പുറം:[www.malabarflash.com] സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം കത്തിപടരുന്നു. മലപ്പുറത്തു പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു നേരെ കല്ലേറുണ്ടായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഡിവൈഎഫ്‌ഐ-യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ കനത്ത സുരക്ഷയാണ് പോലീസ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം അരങ്ങേറിയിരുന്നു. ബുധനാഴ്ച കനത്ത പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അവഗണിച്ചാണ് മുഖ്യമന്ത്രി വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment