Latest News

കലാവിനോദ വൈജ്ഞാനിക വിസ്മയം തീര്‍ത്ത് കാസര്‍കോട് ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കം

കാസര്‍കോട് [www.malabarflash.com]: കലാവിനോദ വൈജ്ഞാനിക വിസ്മയം തീര്‍ത്ത് കാസര്‍കോട് ഫെസ്റ്റിന് വെള്ളിയാഴ്ച വൈകിട്ട് തുടക്കമാകും. പുതിയ ബസ്റ്റാന്‍റ് പരിസരത്തെ പി.ബി ഗ്രൗണ്ടിലാണ് കാസര്‍കോട് യൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ഫെസ്റ്റ് ഒരുക്കുന്നത്.

വൈകിട്ട് അഞ്ചു മണിക്ക് ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ്, ടൗണ്‍ സിഐ പികെ സുധാകരന്‍ എന്നിവര്‍ സംബന്ധിക്കും.

കേരളത്തില്‍ ആദ്യമായി 100അടി നീളത്തില്‍ നിര്‍മ്മിച്ച വിമാന മാതൃകയിലുള്ള പ്രവേശന കവാടം പൂര്‍ത്തിയായി കഴിഞ്ഞു. 18 രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത അലങ്കാര പക്ഷികളുടെയും പ്രദര്‍ശനവും കുട്ടികള്‍ക്ക് കളിച്ച് ഉല്ലസിക്കാനുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക്, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, ആര്‍ട്ടിഫിഷല്‍ ഫ്ളവര്‍ ഷോ, വ്യാപാര -ഭക്ഷ്യ മേളകള്‍, വിവിധ ബോധവല്‍ക്കരണ സ്റ്റാളുകളും ഫെസ്റ്റിലുണ്ട്. പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്ന് മണിമുതല്‍ പത്ത് മണിവരെയാണ് പ്രവേശനം.

വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡണ്ട് എ.എം.എ ഹമീദ്, സെക്രട്ടറി കെ.എസ് അബ്ദുല്‍ മജീദ്, രക്ഷാധികാരി ഷംസുദ്ദീന്‍ ഗുരുക്കള്‍, ട്രഷറര്‍ സുലൈമാന്‍ കുണ്ടംകുഴി, സമീര്‍ എംകോ, നാസര്‍ ഹാജി സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.