അതേസമയം കോളേജ് ചെയര്‍മാന്റെ മകനായ ഷോകര്‍ വര്‍മ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അന്യായമായി ഫീസ് പിരിക്കല്‍ എന്നിവയ്‌ക്കെതിരെ വിദ്യാര്‍ഥിനികള്‍ മാനേജ്‌മെന്റുമായി സമരത്തിലായിരുന്നു. അതേസമയം വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവരുടേത് കൊലപാതകമാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
കോളജ് അധികൃതര്‍ ഇവരെ മാനസികമായി പീഡിപ്പിച്ചതായും അപമാനിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ എസ്.വി.എസ് മെഡിക്കല്‍ കോളജില്‍ നടത്തുന്നതിനെതിരെയും അവര്‍ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment