Latest News

സാന്ത്വനത്തിന്റെ കുളിര്‌ പകര്‍ന്ന്‌ ഷാഫി കൊല്ലത്തിന്റെ സ്‌നേഹവീട്‌ സംഗമം

കാസര്‍കോട്‌:[www.malabarflash.com] സോഷ്യല്‍ മീഡിയകളില്‍ കളിവര്‍ത്തമാനങ്ങള്‍ക്കുമാത്രമുള്ള വര്‍ത്തമാനകാലത്ത്‌ വാട്‌സ്‌ആപ്പ്‌ ഏറ്റവും നല്ല നന്മയാണെന്ന്‌ തെളിയിച്ച്‌ കൊണ്ട്‌ ഗായകന്‍ ഷാഫി കൊല്ലത്തിന്റെ സ്‌നേഹവീട്‌ സംഗമം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വഴിയില്ലാതെ രോഗവും ദുരിതവും കൊണ്ട്‌ വലയുന്ന നിരവധി രോഗികള്‍ക്ക്‌ സാന്ത്വനമോന്നുന്നതായിരുന്നു സ്‌നേഹവീട്‌ സംഗമം.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പത്തു രോഗികള്‍ക്കും നിര്‍ധനര്‍ക്കുമായി രണ്ടരലക്ഷത്തിലധികം രൂപ വിതരണം ചെയ്‌തു. ഇന്ദിര നഗര്‍ കൊര്‍ദോവ കോളജുമായി സഹകരിച്ച്‌ നടത്തിയ പരിപാടിയില്‍ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. ഷാഫിയുടെയും സംഘത്തിന്റെയും പാട്ടും കലാവിരുന്നും സംഗമത്തിന്‌ പ്രൗഡി പകര്‍ന്നു. 

കാസര്‍കോട്‌ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.കെ.സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്‌ദുല്ല മുഖ്യ അതിഥിയായിരുന്നു. കൊര്‍ദോവ കോളജ്‌ ചെയര്‍മാന്‍ കെ.ബി.എം.ഷെരീഫ്‌ കാപ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹവീട്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ഷാഫി കൊല്ലം സ്‌നേഹവീട്‌ പദ്ധതി വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം, ഖത്തര്‍ ചാപ്‌റ്റര്‍ ചെയര്‍മാന്‍ ഹമീദ്‌ ഡാവിഡ, കേരള ചാപ്‌റ്റര്‍ ചെയര്‍മാന്‍ നൗഷാദ്‌ ഇബ്രാഹിം, ബഹ്‌റൈന്‍ ചാപ്‌റ്റര്‍ കണ്‍വീനര്‍ നാസില്‍ മൂസ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി.കബീര്‍, കെ.എം.അബ്‌ദുല്‍ റഹ്‌മാന്‍, അബ്ബാസ്‌ ബീഗം, എ.എം.കടവത്ത്‌, റഫീഖ്‌ കേളോട്ട്‌, മധു, എസ്‌.നായര്‍, ഹമീദ്‌ കോളിയടുക്കം, എം.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ ഹാഷിം ബംബ്രാണി, കൊര്‍ദോവ കോളജ്‌ ഡയറക്‌ടര്‍ റഊഫ്‌ ബാവിക്കര, വൈസ്‌ പ്രിന്‍സിപ്പല്‍ സരസ്വതി ടീച്ചര്‍ ഇശല്‍കൂട്ടം ജില്ലാ പ്രസിഡണ്ട്‌ മുര്‍ഷിദ്‌ മുഹമ്മദ്‌, അഷറഫ്‌ നാല്‍ത്തടുക്ക, റിഫായി ചര്‍ളടുക്ക, ശുഹൈബ്‌ കാഞ്ഞങ്ങാട്‌, സത്താര്‍ ചര്‍ളടുക്ക പ്രസംഗിച്ചു. കൊര്‍ദോവ കോളജ്‌ ഡയറക്‌ടര്‍ എം.എ.നജീബ്‌ സ്വാഗതവും കോര്‍ഡിനേറ്റര്‍ നസീഫ്‌ കൊടുവള്ളി നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.