Latest News

ഗണേഷിന്റെ പകരക്കാരൻ വിഡി സതീശനോ? ജി കാർത്തികേയനോ?

കോഴിക്കോട്: ഗണേഷ് കുമാറിന്റെ രാജിയോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഴിച്ചു പണി അനിവാര്യമായി. കേരള കോണ്‍ഗ്രസ് ബിക്ക് രണ്ടാമതൊരു എം.എല്‍.എ ഇല്ലാത്തതിനാല്‍ സ്വാഭാവികമായും കോണ്‍ഗ്രസിനാണ് ഈ മന്ത്രിപദം ലഭിക്കുക. വി.ഡി സതീശന്‍ മന്ത്രിയാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. അല്ലെങ്കില്‍ ജി. കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനം രാജിവെപ്പിച്ച് മന്ത്രിയാകും. പകരം വി.ഡി സതീശന്‍ സ്പീക്കറാകും. കെ. മുരളീധരന്‍െറ പേര് ചില കേന്ദ്രങ്ങളില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും സാധ്യത കുറവാണ്.
ഗണേഷ് കുമാറിനു പകരം നായര്‍ സമുദായത്തില്‍ പെട്ടയാളയേ പരിഗണിക്കൂ. എന്‍.എസ്.എസ് സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കാന്‍ സാധ്യതയില്ല. എന്നാല്‍ എന്‍.എസ്.എസിന് കൂടി സ്വീകാര്യനായ ആളെയേ മന്ത്രിയാക്കൂ.
നേരത്തെ സജീവ ചര്‍ച്ചയായി പിന്നീട് കെട്ടണഞ്ഞ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ഈ ഘട്ടത്തില്‍ വീണ്ടും വിഷയമായാല്‍ അത്ഭുതപ്പെടാനില്ല. മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടില്‍ നിന്നും ചെന്നിത്തല മാറിയിട്ടില്ല. സര്‍ക്കാറിന്റെ മുഖഛായ മങ്ങിയതിനാല്‍ രമേശിനെ മന്ത്രിസഭയിലെടുത്ത് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ആര്‍ജിക്കണമെന്ന താല്‍പര്യം ഉമ്മന്‍ ചാണ്ടിക്കുണ്ട്. ചെന്നിത്തലയെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും അടര്‍ത്തുക എന്ന താല്‍പര്യം കൂടി ഈ ആഗ്രഹത്തിനു പിന്നിലുണ്ട്. സര്‍ക്കാറിനെ താഴെയിറക്കുമെന്ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ചതിനാല്‍ കരുതലോടെയാണ് ഉമ്മന്‍ചാണ്ടിയരുടെ ഓരോ നീക്കവും.
ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച ശേഷമേ മന്ത്രിസഭാ അഴിച്ചുപണിക്ക് അദ്ദേഹം ഒരുങ്ങൂ. രമേശ് മന്ത്രിസഭയില്‍ വരണമെന്ന ആഗ്രഹം മുഖ്യമന്ത്രി വീണ്ടും ഹൈക്കമാന്‍ഡിനു മുന്നില്‍ വെച്ചേക്കും.
(മാധ്യമം)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.