Latest News

തിരൂർ സംഭവം: അക്രമമുണ്ടായാൽ വെടിവെക്കാൻ ഉത്തരവ്

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ അക്രമമോ സംഘർഷമോ ഉണ്ടായാൽ വെടി വെക്കാൻ നിർദേശം നൽകിയതായി തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ അറിയിച്ചു. ബി.പി അങ്ങാടി പുളിഞ്ചോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ജില്ലയിലെ എല്ലാ പോലീസ് ഓഫിസർമാരും ആയുധം ധരിച്ചിരിക്കണമെന്നും ഐ.ജി നിർദേശിച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

സംശയമുള്ളവരെ കസ്​റ്റഡിയിലെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ജില്ല പോലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഘത്തിലുൾപ്പെടുത്തേണ്ടവരെ അദ്ദേഹം തീരുമാനിക്കും.

ഫൈസൽ വധക്കേസിന്റെ പ്രതികാരമാണോ കൊലയെന്ന് ഇപ്പോൾ പറയാനാകില്ല. 750ഓളം പോലീസുകാരെ തിരൂർ മേഖലയിൽ വിന്യസിച്ചു. മൊബൈൽ, സ്ട്രൈക്കിങ് വിഭാഗങ്ങളും പ്രവർത്തിക്കുമെന്ന്​ ഐ.ജി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.