Latest News

  

യാമിനി തങ്കച്ചി വിവാഹമോചനത്തിന്

തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച യാമിനി ഇക്കാര്യം വ്യക്തമാക്കിയെന്നാണ് വിവരം. 
ഗണേഷിനെതിരായ ആരോപണത്തില്‍ തനിക്കറിയാവുന്ന വസ്തുതകളും യാമിനി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഗണേഷുമൊത്ത് യോജിച്ചുപോകാനാകില്ലെന്നും കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് ചില പ്രശ്നങ്ങളുണ്ടായതായും തുടര്‍ന്ന് ഗണേഷ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്ന ഘട്ടം വരെയെത്തിയെന്നും യാമിനി മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 
വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് യാമിനി കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെത്തി ആര്‍. ബാലകൃഷ്ണപിള്ളയെ കണ്ടത്. ഗണേഷും യാമിനിയും തമ്മില്‍ 2001 ലും വിവാഹമോചനത്തിന്റെ ഘട്ടത്തിലെത്തിയിരുന്നു. എന്നാല്‍ കോടതി നടപടികള്‍ അന്തിമഘട്ടത്തിലെത്തവേ ഭിന്നത പരിഹരിച്ച് ഒരുമിച്ച് ജീവിക്കാന്‍ ഒടുവില്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
Deepika

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.