Latest News

അസിനും രാഹുല്‍ ശര്‍മ്മയ്ക്കും പ്രണയ സാഫല്യം

ഡല്‍ഹി:[www.malabarflash.com] ബോളിവുഡ് താരവുമായ അസിന് പ്രണയസാഫല്യം. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ബോളിവുഡ് താരം അസിന്‍ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെ ജീവിതസഖിയായി. രാജ്യതലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിര്‍ത്തിയാണ് രാഹുല്‍ ശര്‍മ്മ അസിന്റെ കഴുത്തില്‍ മിന്നണിയിച്ചത്.

ഹിന്ദു-ക്രിസ്ത്യന്‍ മതാചാരങ്ങളോടെയാണ് വിവാഹം നടന്നത്. ഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ ചൊവ്വാഴ്ച രാവിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങില്‍ അമ്പതോളം പേരാണ് പങ്കെടുത്തത്. വൈകുന്നേരത്തോടെ ആരംഭിക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ആഘോഷത്തില്‍ ഇരുന്നൂറോളം അതിഥികള്‍ സംബന്ധിച്ചു

ക്രിസ്ത്യന്‍ വിവാഹത്തില്‍ വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അസിന്‍ അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനായി സബ്യസാചി ഡിസൈന്‍ ചെയ്ത ലെഹങ്കയായിരിക്കും അസിനെ സുന്ദരിയാക്കുക. വിവാഹത്തിനു ശേഷം, ജനുവരി 23ന് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യന്‍ രീതിയിലെ അത്താഴവും അഥിതികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ബോളിവുഡും മോളിവുഡും കോളിവുഡുമൊക്കെ ഒരുപോലെ കാത്തിരുന്ന അസിന്‍ രാഹുല്‍ വിവാഹം. മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയാണ് അസിന്റെ ആദ്യ ചിത്രം. തമിഴിലും തെലുങ്കിലും താര റാണിയായിരുന്ന അസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആമിര്‍ ഖാന്‍ നായകനായ ഗജിനിയാണ്. നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച അസിന്‍ ബോളിവുഡിലും പ്രശംസ നേടിയിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.