Latest News

ചാവേര്‍ വേഷം ഏറ്റെടുത്ത് തെറി പറയുന്നവരോട്...ടി സിദ്ദീഖിന്റ മുന്‍ ഭാര്യ ജെ നസീമ

കോഴിക്കോട്:[www.malabarflash.com] ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായം പറഞ്ഞതിന് ലഭിച്ച രൂക്ഷ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിന്റ മുന്‍ ഭാര്യ ജെ നസീമ. തെറി പറയുന്നവര്‍ ചാവേറുകള്‍ ആണ് എന്ന വിമര്‍ശനത്തോടെ തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലാണ് നസീമയുടെ മറുപടി.

‘അപവാദം പ്രചരിപ്പിച്ചും പരിഹസിച്ചും ഭീഷണിപ്പെടുത്തിയും എന്നെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ഞാനൊരു പെണ്ണാണ്ണ്. ഒരു പിന്‍ബലവുമില്ലാത്ത ഒരു സ്ത്രീ മാത്രം. എനിക്കര്‍ഹതപ്പെട്ട അവകാശത്തിനു വേണ്ടിയാണ് ഞാന്‍ കൈ നീട്ടുന്നത്. അത് കൊണ്ട് തന്നെ എനിക്കാരെയും ഭയക്കേണ്ട കാര്യമില്ല. എന്റെ ഭൂതകാലം അന്വേഷിക്കാന്‍ ഭൂതക്കണ്ണാടി വെച്ചു നോക്കുന്നവര്‍ അതിന് വേണ്ടി ഓടിനടക്കണമെന്നില്ല. ഒരു വ്യാഴവട്ടക്കാലം എനിക്കൊപ്പം കഴിഞ്ഞിരുന്ന പ്രിയ നേതാവ് തന്നെ പറഞ്ഞുതരും.’ – നസീമ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

‘എല്ലാവര്‍ക്കും കൂടി മറുപടി പറയാന്‍ എനിക്ക് സമയമില്ല. സ്വന്തം മക്കളുടെ പേരില്‍ ഒരു മാതാവും കളവു പറയില്ലെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. കളവുപറയുമെന്ന് സംശയിക്കുന്നവര്‍ സ്വന്തം മാതാവിനോട് ചോദിക്കുക. അവര്‍ പറഞ്ഞുതുരം. അങ്ങിനെ പറയാനികില്ലെന്ന്. എന്നെ തോല്‍പ്പിക്കാന്‍ എന്റെ മരണത്തിനും ദൈവത്തിനും മാത്രമേ കഴിയൂ.’- നസീമ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ചാവേര്‍ വേഷം ഏറ്റെടുത്ത് എന്നെ തെറി പറയുന്നവരോട്...
അപവാദം പ്രചരിപ്പിച്ചും പരിഹസിച്ചും ഭീഷണിപ്പെടുത്തിയും എന്നെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ഞാനൊരു പെണ്ണാണ്ണ്. ഒരു പിന്‍ബലവുമില്ലാത്ത ഒരു സ്ത്രീ മാത്രം. എനിക്കര്‍ഹതപ്പെട്ട അവകാശത്തിനു വേണ്ടിയാണ് ഞാന്‍ കൈ നീട്ടുന്നത്. അത് കൊണ്ട് തന്നെ എനിക്കാരെയും ഭയക്കേണ്ട കാര്യമില്ല. എന്റെ ഭൂതകാലം അന്വേഷിക്കാന്‍ ഭൂതക്കണ്ണാടി വെച്ചു നോക്കുന്നവര്‍ അതിന് വേണ്ടി ഓടിനടക്കണമെന്നില്ല. ഒരു വ്യാഴവട്ടക്കാലം എനിക്കൊപ്പം കഴിഞ്ഞിരുന്ന പ്രിയ നേതാവ് തന്നെ പറഞ്ഞുതരും. സത്യാവസ്ഥ എന്താണെന്ന് ആവശ്യമുള്ളവര്‍ക്ക് അറിയാം..സോഷ്യല്‍ മീഡിയയിലൂടെ മുഖമില്ലാതെ വന്നു തെറി പറയുന്നവരോട് ഇതൊന്നും വെളിപ്പെടുത്തേണ്ട ആവശ്യമില്ല എനിക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും വാചാലരാവുന്നവര്‍ അര്‍ബുദ ചികിത്സക്കും എന്റെ പേരിലുള്ള ബാങ്ക് ലോണിനും കൂടി എല്ലാ മാസവും എത്ര തുക ചിലവാകുന്നുണ്ട് എന്നുകൂടി അന്വേഷിക്കാന്‍ അപേക്ഷ. തിരഞ്ഞെടുപ്പ് സമയം നോക്കിയല്ല ഞാന്‍ എനിക്ക് പറയാനുള്ളത് വിളിച്ചുപറഞ്ഞത്. ആ ദിവസം എന്റെ വിവാഹമോചനത്തിന്റെ വാര്‍ഷികമായിരുന്നു. മരണത്തിന്റെ വാര്‍ഷികം പോലെ ഒരു ദിനം.
ആരുടേയും രാഷ്ട്രീയ ഭാവി തകര്‍ക്കല്‍ എന്റെ ചുമതലയല്ല.. തെരഞ്ഞെടുപ്പ് അടുക്കുന്നതിനു മുമ്പും സമയമുണ്ടായിരുന്നല്ലോ..അന്നൊക്കെ മാന്യമായൊരു ഒത്ത് തീര്‍പ്പ് ആവാമായിരുന്നു..എന്നെ മാനസികമായി പീഡിപ്പിച്ചു രസിച്ചിരുന്ന സമയം മതിയായിരുന്നല്ലോ എന്റെ കാര്യത്തിലൊരു മാന്യമായ തീരുമാനമെടുക്കാന്‍.ഇത് ഇത്രയും കാലം നീട്ടിക്കൊണ്ടു പോയത് എന്റെ കുറ്റം കൊണ്ടല്ല..കണ്ണീരില്‍ ചാലിച്ച സഹതാപമല്ല എനിക്കിപ്പോള്‍ ആവശ്യം..മാന്യമായി ജീവിക്കാനുള്ള സാഹചര്യമാണ്.എന്റെ മക്കള്‍ക്ക് അര്‍ഹതപ്പെട്ട അവകാശമാണ്.അത് നേടിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.അതിനിടക്ക് ഏതു തരത്തിലുള്ള പ്രതിബന്ധം നേരിടേണ്ടി വന്നാലും എനിക്ക് മുന്‍പോട്ട് പോയെ മതിയാവൂ..പ്രതിസന്ധികള്‍ എന്നെ തളര്‍ത്തിയിട്ടില്ല എന്നെ കൂടുതല്‍ കരുത്തോടെ ജീവിക്കാന്‍ പഠിപ്പിച്ചിട്ടെയുള്ളൂ.
എന്റെ മക്കള്‍ പ്രതാപത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്കും അനര്‍ഹാരായവര്‍ കുചേലനില്‍ നിന്ന് കുബേരനിലെക്കുമുള്ള പ്രയാണവും നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് ഞാന്‍. എന്റെ മക്കളുടെ സംരക്ഷണം മാതാവ് എന്ന നിലക്ക് എനിക്ക് വിലപ്പെട്ടതാണ്.ഇതിനിടക്ക് തെറിവിളിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കും നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്റെ ഗതി വരല്ലേ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. എല്ലാവര്‍ക്കും കൂടി മറുപടി പറയാന്‍ എനിക്ക് സമയമില്ല. സ്വന്തം മക്കളുടെ പേരില്‍ ഒരു മാതാവും കളവു പറയില്ലെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. കളവുപറയുമെന്ന് സംശയിക്കുന്നവര്‍ സ്വന്തം മാതാവിനോട് ചോദിക്കുക. അവര്‍ പറഞ്ഞുതുരം. അങ്ങിനെ പറയാനികില്ലെന്ന്.
എന്നെ തോല്‍പ്പിക്കാന്‍ എന്റെ മരണത്തിനും ദൈവത്തിനും മാത്രമേ കഴിയൂ..ആത്മാര്‍ഥമായി കൂടെ നിന്ന എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.