കാന്‍പൂര്‍:[www.malabarflash.com] മതംമാറ്റി ബീഫ് കഴിപ്പിച്ചെന്ന് ആരോപിച്ച് ബജ്‌റംഗി ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം തല മുണ്ഡനം ചെയ്ത് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു.
ഉത്തര്‍പ്രദേശിലെ ജലോന്‍ ജില്ലയിലെ ഒറെയില്‍ ആണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. മര്‍ദനമേറ്റ അവദേഷ് സവിതയ്ക്കും രണ്ട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കും എതിരെയാണ് എഫ.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരടക്കം ഇരൂനൂറോളം പേരടങ്ങുന്ന ജനക്കൂട്ടം അവദേഷിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്തുകൊണ്ട് വരികയും ജില്ലാ ആസ്ഥാനമായ ഒറെയില്‍ എത്തിക്കുകയും ചെയ്ത ശേഷം അവ്‌ദേശിന്റെ മുടിയും പുരികവും മീശയും വടിച്ച് നഗരത്തിലൂടെ നടത്തുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി അവദേഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും സംഘം അയാളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി അവദേഷിനെ കസ്റ്റഡിയില്‍ എടുത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment