ബോവിക്കാനം:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ വിഷം വീണ മണ്ണില്‍ ദുരിതബാധിതര്‍ ഒത്തുകൂടുന്നു.ഫെബ്രുവരി 13ന് എം.സി.സി മുതലപ്പാറ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമമാണ് ദുരിതബാധിതരുടെ കൂട്ടായ്‌മയുടെ വേദിയായി മാറുന്നത്.
വിഷമഴയില്‍ ജീവിതം തകര്‍ന്നുപോയ പാവങ്ങള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കളിയും ചിരിയും വിവിധ കലാപരിപാടികളും അരങ്ങേറും. എന്‍ഡോസള്‍ഫാന്‍ വിഷഭീകരതയ്‌ക്കിടിയിലും ഞങ്ങള്‍ക്ക് ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ദുരിതബാധിതരോടൊപ്പം ആടിയും പാടിയും
ഒരു ദിവസം മുഴുവന്‍ ചിലവഴിക്കും.
സാന്ത്വന സ്‌പര്‍ശത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ സമരനായകരെ ആദരിക്കും. ചിത്ര, കാര്‍ട്ടൂണ്‍ പ്രദര്‍ശനം എന്നിവയും അരങ്ങേറും. രാഷ്‌ട്രീയ സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
എന്‍ഡോസള്‍ഫാന്‍ വിഷ സംഭരണ കേന്ദ്രമായ മുതലപ്പാറ പ്ലാന്റേഷന്‍ ആസ്ഥാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എം.സി.സിയുടെ നേതൃത്വത്തിലൊരുക്കുന്ന സംഗമത്തില്‍ മുളിയാര്‍ പഞ്ചായത്തിലെ മുന്നൂറോളം ദുരിതബാധിതര്‍ പങ്കെടുക്കും. പഞ്ചായത്തില്‍ മൊത്തം 430 ദുരിതബാധിതരാണ് സര്‍ക്കാറിന്റെ കണക്കിലുള്ളത്. ഇതില്‍ മുപ്പതോളം പേര്‍ മരിച്ചിരുന്നു. ബാക്കിയുള്ള മുഴുവന്‍ ദുരിതബാധിതരും സംഗമത്തിനെത്തും.
വിഷമഴയില്‍ ജീവിതം തകര്‍ന്നുപോയ പാവങ്ങള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കളിയും ചിരിയും വിവിധ കലാപരിപാടികളും അരങ്ങേറും. എന്‍ഡോസള്‍ഫാന്‍ വിഷഭീകരതയ്‌ക്കിടിയിലും ഞങ്ങള്‍ക്ക് ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ദുരിതബാധിതരോടൊപ്പം ആടിയും പാടിയും
ഒരു ദിവസം മുഴുവന്‍ ചിലവഴിക്കും.
സാന്ത്വന സ്‌പര്‍ശത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ സമരനായകരെ ആദരിക്കും. ചിത്ര, കാര്‍ട്ടൂണ്‍ പ്രദര്‍ശനം എന്നിവയും അരങ്ങേറും. രാഷ്‌ട്രീയ സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment