കാഞ്ഞങ്ങാട്:[www.malabarflash.com] ഏഷ്യാനെറ്റ് മൈലാഞ്ചി ജേതാവ് കാസര്‍കോടിന്റെ സ്വന്തം നവാസിന്റെ സംഗീതനിശ അവിസ്മരണീയമാക്കി. രണ്ട് ദിവസത്തെ ക്രസന്റ് സ്‌കൂള്‍ സമാപനത്തിലാണ് നവാസും സംഘവും സംഗീതനിശ അവതരിപ്പിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പഴയകാല മാപ്പിളപ്പാട്ടുകളും ശാസ്ത്രീയ സംഗീതവും ഹിന്ദി കവാലിയും കൂട്ടിയിണക്കിയുള്ള സംഗീതനിശ ഏറെ ഹൃദ്യമായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി.എം. അഷ്‌റഫ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഷൈജ നായര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌കൂള്‍ മാനേജര്‍ പി.കെ. അബ്ദുല്ലകുഞ്ഞി സമ്മാന വിതരണം നടത്തി.
വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ സംബന്ധിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സൈനുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും റഷീദ ടീച്ചര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment