കൊച്ചി:[www.malabarflash.com] കോണ്‍ഗ്രസ് നേതാവും മുന്‍ എം.പി.യും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി. ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍ തിരിച്ചെത്തിയ ജോസിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ലിസ്സി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് മണിയോടെ മരിച്ചു.
മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുള്ള ജോസ് നാലു മാസമാണ് കേരള നിയമസഭാ സ്പീക്കറായത്. കാസ്റ്റിങ് വോട്ടിലൂടെ മന്ത്രിസഭയെ നിലനിര്‍ത്തിയെന്ന ഖ്യാതി ജോസിന് സ്വന്തമാണ്.
1937 ഫിബ്രവരി അഞ്ചിന് എറണാകുളത്തെ ഇടപ്പള്ളിയില്‍ ജനിച്ച ജോസ് എല്‍.എല്‍.ബി, എം.എല്‍. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി അഭിഭാഷകനായി പ്രവര്‍ത്തിച്ചുതുടങ്ങി. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. കെ.എസ്.യുവിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി. 1979ല്‍ കൊച്ചി മേയറായിരുന്നു. കൊച്ചി നഗരസഭയിലെ രണ്ടാമത്തെ മേയറാണ്.
പറവൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി. 1982 ഫിബ്രവരി മൂന്ന് മുതല്‍ ജൂണ്‍ 23 വരെയാണ് നിയമസഭാ സ്പീക്കറായത്. ഈ കാലയളവില്‍ കെ.കരുണാകരന്‍ മന്ത്രിസഭയെ വീഴാതെ കാത്തത് ജോസിന്റെ കാസ്റ്റിങ് വോട്ടാണ്. ഒരു ദിവസം എട്ട് കാസ്റ്റിങ് വോട്ട് ചെയ്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. കാസ്റ്റിങ് വോട്ട് ഉപയോഗിച്ച കേരളത്തിലെ ഏക നിയമസഭാ സ്പീക്കര്‍ കൂടിയാണ് ജോസ്. അങ്ങിനെ കാസ്റ്റിങ് സ്പീക്കര്‍ എന്ന അപരനാമവും ലഭിച്ചു. രണ്ടു തവണ നിയമസഭയുടെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെയും ഒരു തവണ പ്രവിലേജ്‌സ് കമ്മിറ്റിയുടെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
1996ല്‍ ഇടുക്കിയില്‍ നിന്നാണ് ആദ്യമായി ലോക്‌സഭാംഗമാകുന്നത്. 1998ല്‍ മകുന്ദപുരത്ത് നിന്നും 1999ല്‍ തൃശൂരില്‍ നിന്നും വീണ്ടും ലോക്‌സഭയിലെത്തി. മൂന്ന് തവണ ഐക്യരാഷ്ട്രസഭ പൊതുസഭയിലേയ്ക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിലെ അംഗമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയാണ്.
ഭാര്യ: ലീലാമ്മ. നാല് മക്കളുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment