തിരുവനന്തപുരം:[www.malabarflash.com]അച്‌ഛനും അമ്മയും സഹോദരങ്ങളുമുള്‍പ്പെടെ ജീവനറ്റു കിടന്ന അഞ്ചു മൃതദേഹങ്ങള്‍ക്കു സമീപം പ്രാണന്‍ വെറുമൊരു നേരിയ ശ്വാസമായി അവശേഷിപ്പിച്ച് കിടന്ന അവളെ ജീവിതത്തിലേക്കു പിടിച്ചുയര്‍ത്തിയത് ദൈവത്തിന്റെ ആ കൈകളായിരുന്നു.
1994 ജൂലെ 20 ന് രാവിലെ മരം വീണ് ഒരു കുടുംബം മുഴുവന്‍ മരണപ്പെട്ടു എന്ന വിവരമറിഞ്ഞാണ് കലക്‌ടര്‍ മാരപാണ്ഡ്യന്‍ കാസര്‍കോട് ബാര അണിഞ്ഞ എന്ന സ്‌ഥലത്തെത്തിയത്. മരം മുറിച്ചുമാറ്റി മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനിടെയാണ് ഇത്തിരി ജീവന്‍ അവശേഷിപ്പിച്ച് ശ്രീജ എന്ന പതിനഞ്ചുകാരി കട്ടിലിനടിയില്‍ കിടക്കുന്ന കാര്യം മാരപാണ്ഡ്യന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ അദ്ദേഹം അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു.
നിലത്ത് ശ്രീജയ്‌ക്കൊപ്പം കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കിടന്ന അനുജത്തി ബിന്ദു, ഏട്ടന്‍മാരായ പവിത്രന്‍, തുളസി കട്ടിലില്‍ കിടന്ന അച്‌ഛന്‍ കമ്മാരന്‍ നായര്‍, അമ്മ മീനാക്ഷി എന്നിവരുടെ മരണം ഇതിനിടെ ഉറപ്പാക്കിയിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കാരച്ചടങ്ങിനായി വീട്ടിലെത്തിക്കാന്‍ എടുത്ത രണ്ടു മണിക്കൂര്‍ സമയമാണ് ശ്രീജയുടെ ജീവിതം മാറ്റിമറിച്ചത്. ഒരു ദുരന്തത്തില്‍പ്പെട്ടു സര്‍വവും നഷ്‌ടപ്പെട്ടു നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ വെറുതേ ആശ്വസിപ്പിച്ച് മടങ്ങാന്‍ ആ മനുഷ്യന്‍ തയ്യാറായില്ല.
അടിയന്തര തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അന്നത്തെ കേരളാ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്റെ പ്രത്യേക വൈഭവം അറിയാമായിരുന്ന മാരപാണ്ഡ്യന്‍ ഉടന്‍ തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ടു. ശ്രീജയെ സര്‍ക്കാര്‍ ദത്തുപുത്രിയായി ഏറ്റെടുക്കണമെന്നും അവള്‍ക്കു സര്‍ക്കാര്‍ വീടു വച്ചു നല്‍കണമെന്നും കൂടാതെ പതിനെട്ട് വയസു തികയുമ്പോള്‍ ജോലി നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ കേട്ട അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ആ പഴയ കലക്‌ടര്‍ക്ക് മറക്കാനാകില്ല. മിസ്‌റ്റര്‍ പാണ്ഡ്യന്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചോളൂ. റിപ്പോര്‍ട്ട് പിന്നീട് തന്നാല്‍ മതി, ഞാനത് ശരിയാക്കിക്കൊള്ളാം. ഡിസിഷന്‍ മേക്കിംഗില്‍ ഇതാണ് കരുണാകരന്‍ സ്‌റ്റൈലെന്നാണ് ഈ സംഭവത്തെ മാരപാണ്ഡ്യന്‍ വിവരിച്ചത്.
കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിലെ പത്താംക്ലാസുകാരി മകള്‍ ശ്രീലക്ഷമിയെ ചാക്യാര്‍കൂത്തില്‍ മത്സരിപ്പിക്കാനായാണ് ശ്രീജയും ഹൈസ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് വിനോദും തലസ്‌ഥാനത്തെത്തിയത്. ശ്രീജ റവന്യൂ വകുപ്പിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. മകള്‍ക്ക് എ ഗ്രേഡ് കിട്ടിയ സന്തോഷത്തോടൊപ്പം തന്റെ വളര്‍ത്തച്‌ഛനെ കാണാനായ സന്തോഷത്തോടെയാണ് ശ്രീജ നാട്ടിലേക്കു മടങ്ങുന്നത്.
കടപ്പാട്: മംഗളം
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്കിപ്പുറം ആ കൈകളെ വീണ്ടും സ്‌പര്‍ശിക്കാനായപ്പോള്‍ കേരള സര്‍ക്കാര്‍ ആദ്യമായി ദത്തെടുത്തു വളര്‍ത്തിയ ശ്രീജയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉറ്റവര്‍ നഷ്‌ടപ്പെട്ട് നിസഹയായി നിന്ന തന്റെ മുമ്പില്‍ നന്മയുടെ അവതാരമായി വന്ന ആ മനുഷ്യനു മുമ്പില്‍ പൊട്ടിക്കരയുകയല്ലാതെ മറ്റൊന്നും അവള്‍ക്കു ചെയ്യാനുണ്ടായിരുന്നില്ല.
കാസര്‍കോട് കലക്‌ടറായിരിക്കെ മെല്ലിച്ച ശരീരവും ജീവന്‍വാര്‍ന്ന ഉടലുമായി തന്റെ ശരീരത്തോട് ഒട്ടിനിന്ന വളര്‍ത്തുമകളെ കണ്ടപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യന്റെ കണ്ണുകളും നിറഞ്ഞു. തമിഴ് കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം പറഞ്ഞു, ഇല്ല മകളേ ഒരിക്കലും നിന്നെ എനിക്ക് മറക്കാനാകില്ല. സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്തില്‍ മത്സരിക്കാനെത്തിയ ശ്രീജയുടെ മകള്‍ ശ്രീലക്ഷ്‌മിയ്‌ക്കും ഇളയവള്‍ മീനാക്ഷിയ്‌ക്കും അദ്ദേഹം സമ്മാനിച്ച ചന്ദനത്തൈലത്തിന് അപ്പോള്‍ നന്മയുടെ നറുമണമായിരുന്നു.
1994 ജൂലെ 20 ന് രാവിലെ മരം വീണ് ഒരു കുടുംബം മുഴുവന്‍ മരണപ്പെട്ടു എന്ന വിവരമറിഞ്ഞാണ് കലക്‌ടര്‍ മാരപാണ്ഡ്യന്‍ കാസര്‍കോട് ബാര അണിഞ്ഞ എന്ന സ്‌ഥലത്തെത്തിയത്. മരം മുറിച്ചുമാറ്റി മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനിടെയാണ് ഇത്തിരി ജീവന്‍ അവശേഷിപ്പിച്ച് ശ്രീജ എന്ന പതിനഞ്ചുകാരി കട്ടിലിനടിയില്‍ കിടക്കുന്ന കാര്യം മാരപാണ്ഡ്യന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ അദ്ദേഹം അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു.
നിലത്ത് ശ്രീജയ്‌ക്കൊപ്പം കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കിടന്ന അനുജത്തി ബിന്ദു, ഏട്ടന്‍മാരായ പവിത്രന്‍, തുളസി കട്ടിലില്‍ കിടന്ന അച്‌ഛന്‍ കമ്മാരന്‍ നായര്‍, അമ്മ മീനാക്ഷി എന്നിവരുടെ മരണം ഇതിനിടെ ഉറപ്പാക്കിയിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കാരച്ചടങ്ങിനായി വീട്ടിലെത്തിക്കാന്‍ എടുത്ത രണ്ടു മണിക്കൂര്‍ സമയമാണ് ശ്രീജയുടെ ജീവിതം മാറ്റിമറിച്ചത്. ഒരു ദുരന്തത്തില്‍പ്പെട്ടു സര്‍വവും നഷ്‌ടപ്പെട്ടു നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ വെറുതേ ആശ്വസിപ്പിച്ച് മടങ്ങാന്‍ ആ മനുഷ്യന്‍ തയ്യാറായില്ല.
അടിയന്തര തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അന്നത്തെ കേരളാ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്റെ പ്രത്യേക വൈഭവം അറിയാമായിരുന്ന മാരപാണ്ഡ്യന്‍ ഉടന്‍ തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ടു. ശ്രീജയെ സര്‍ക്കാര്‍ ദത്തുപുത്രിയായി ഏറ്റെടുക്കണമെന്നും അവള്‍ക്കു സര്‍ക്കാര്‍ വീടു വച്ചു നല്‍കണമെന്നും കൂടാതെ പതിനെട്ട് വയസു തികയുമ്പോള്‍ ജോലി നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ കേട്ട അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ആ പഴയ കലക്‌ടര്‍ക്ക് മറക്കാനാകില്ല. മിസ്‌റ്റര്‍ പാണ്ഡ്യന്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചോളൂ. റിപ്പോര്‍ട്ട് പിന്നീട് തന്നാല്‍ മതി, ഞാനത് ശരിയാക്കിക്കൊള്ളാം. ഡിസിഷന്‍ മേക്കിംഗില്‍ ഇതാണ് കരുണാകരന്‍ സ്‌റ്റൈലെന്നാണ് ഈ സംഭവത്തെ മാരപാണ്ഡ്യന്‍ വിവരിച്ചത്.
കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിലെ പത്താംക്ലാസുകാരി മകള്‍ ശ്രീലക്ഷമിയെ ചാക്യാര്‍കൂത്തില്‍ മത്സരിപ്പിക്കാനായാണ് ശ്രീജയും ഹൈസ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് വിനോദും തലസ്‌ഥാനത്തെത്തിയത്. ശ്രീജ റവന്യൂ വകുപ്പിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. മകള്‍ക്ക് എ ഗ്രേഡ് കിട്ടിയ സന്തോഷത്തോടൊപ്പം തന്റെ വളര്‍ത്തച്‌ഛനെ കാണാനായ സന്തോഷത്തോടെയാണ് ശ്രീജ നാട്ടിലേക്കു മടങ്ങുന്നത്.
കടപ്പാട്: മംഗളം
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment