Latest News

ഗള്‍ഫ് മെയില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദുബൈ:[www.malabarflash.com] ഗള്‍ഫ് മെയില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മലയാളി മിത്ര പുരസ്‌കാരം പ്രമുഖ സംഗീത സംവ്വിധായകന്‍ എം ജയചന്ദ്രനും പ്രവാസി മിത്ര പുരസ്‌കാരം മലബാര്‍ ഡവലപ്‌മെന്റ് ഫോറം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എം.ബഷീറിനും ലഭിച്ചു.

മലയാള സിനിമാ ഗാന ശാഖക്ക് പുതിയ പ്രതീഭകളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഗാന ശാഖയെ മലയാളത്തനിമയോടെ ജനകീയമാക്കുന്നതിലും ജയചന്ദ്രന്‍ നല്‍കിയ സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കേരളീയ പൊതുമണ്ഡലത്തിലെ സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള നിലപാടുകളിലും എന്നും മാനവ പക്ഷത്താണ് ജയചന്ദ്രന്‍ നിലയുറപ്പിക്കാറുള്ളത്. ഇത്തരം ഇടപെടലുകളിലൂടെ മലയാളിയുടെ മനസ്സില്‍ സൃഷ്ടിച്ചെടുത്ത നന്മയെയാണ് ഗള്‍ഫ് മെയില്‍ മാന്യമിത്ര പുരസ്‌കാരത്തിലൂടെ അടയാളപ്പെടുത്തുന്നത്.

കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിലും വിദേശ മലയാളികളുടെ യാത്രാപ്രശ്‌നങ്ങളിലും വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനത്തിനെതിരിലും സമരം നയിക്കുന്നതാണ് കെ.എം ബഷീറിനെ ഗള്‍ഫ് മെയില്‍ പ്രവാസി മിത്ര പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്,പ്രവാസി വിഷയങ്ങളില്‍ കേരളത്തിലും ഗള്‍ഫിലും നടക്കുന്ന ഒറ്റപ്പെട്ട നിസ്വാര്‍ത്ഥ പ്രതിഷേധങ്ങളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനും കേരളീയ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പ്രതിഷേധ സമരം വിജയിപ്പിക്കാനും ബഷീറിന് സാധിച്ചിട്ടുണ്ട്.

ജനുവരി ഇരുപത്തി എട്ടിന് വ്യാഴാഴ്ച്ച ദുബൈ ന്യൂ വേള്‍ഡ് സ്‌കൂളില്‍ നടക്കുന്ന ലയം 2016 മെഗാ ഷോയില്‍ അറബ് പൗര പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗള്‍ഫ് മെയില്‍ ചീഫ് എഡിറ്റര്‍ അമ്മാര്‍ കിഴുപറമ്പ്, എഡിറ്റര്‍ ഇന്‍ചാര്‍ജ്ജ് ഇ.കെ ദിനേശന്‍, ഓപണ്‍ പേജ് പബ്ലിഷിംഗ് കമ്പനി സി.ഇ.ഒ ഫൈസല്‍ മേലടി, മാനേജിംഗ് ഡയരക്.ര്‍ റഫീഖ് മേമുണ്ട എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.