Latest News

ഇഖ്ബാല്‍ സ്‌കൂള്‍ ഇനി യതീംഖാനക്ക് സ്വന്തം; നാലരപതിറ്റാണ്ടിനിടെ ഏറ്റവും വലിയ വഫഖ് കൈമാറ്റം

കാഞ്ഞങ്ങാട്:[www.malabarflash.com] വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിനാകെ അക്ഷര വെളിച്ചം പകര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്ന അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുഴുവന്‍ ആസ്തികളും ഉള്‍പ്പെടെ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയ്ക്ക് കൈമാറി.

സംസ്ഥാനത്ത് 1970ന് ശേഷം ഏറ്റവും വലിയ ആസ്തി വഖഫ് ചെയ്യപ്പെടുന്നത് ഇത് ആദ്യമാണ്. വിദ്യയുടെ വെളിച്ചം പകര്‍ന്ന് തല ഉയര്‍ത്തി നില്‍ക്കുന്ന ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അക്ഷര മുറ്റത്തേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൈമാറിയതോടെ വിഖ്യാത കവി അല്ലാമ സര്‍ മുഹമ്മദ് ഇക്ബാലിന്റെ നാമധേയത്തിലുള്ള ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനക്ക് സ്വന്തമായി.

വ്യാഴാഴ്ച സ്‌കൂള്‍ മൈതാനിയില്‍ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് പ്രഖ്യാപനം നടത്തി. വഖഫ് നിയമപ്രകാരം ഇഖ്ബാലിന്റെ ആസ്തികള്‍ വഖഫ് ചെയ്ത് നല്‍കുന്നതിന്റെ പ്രമാണവും മറ്റ് രേഖകളും എഡ്യുക്കേഷന്‍ ട്രസ്റ്റിമാരായ എംബിഎം അഷ്‌റഫ്, ഡോ: അബ്ദുല്‍ ഹഫീസ്, ഡോ: മുഹമ്മദ് അഫ്‌സല്‍, എം.ബി.എം. അബ്ദുല്‍ ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന് കൈമാറി. 

യതീംഖാനയുടെ മുഖ്യ ഉപദേഷ്ടാവ് കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യതീംഖാനക്ക് വേണ്ടി രേഖകള്‍ സ്വകരിച്ചു.
നാലരപതിറ്റാണ്ടിനിടെ ഇത് ആദ്യമാണ് ഇത്രയും വലിയ തുകയ്ക്കുള്ള ആസ്തി വഖഫ് ചെയ്യപ്പെടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേരള വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍ വ്യക്തമാക്കിയത്.

യതീംഖാന പ്രസിഡന്റ് എ.ഹമീദ്ഹാജി അദ്ധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ പഞ്ചായത്തംഗം കെ.കുഞ്ഞാമിന, സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ഹാജി, അഡ്വ. സികെ. ശ്രീധരന്‍,എം.സി.ഖമറുദ്ധീന്‍, ഏ.വി. രാമകൃഷ്ണന്‍, മടിക്കൈ കമ്മാരന്‍, സി. യൂസഫ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, പി.കെ. അബ്ദുല്ല കുഞ്ഞി, അഹമ്മദ് കിര്‍മാണി, കെ.മൊയ്തീന്‍കുട്ടിഹാജി ചട്ടഞ്ചാല്‍, ഉഷാകുമാരി, പ്രവീണ , സി.എച്ച്. അഷ്‌റഫ്, പി.എം. കുഞ്ഞബ്ദുല്ല ഹാജി, പി.എം. മുഹമ്മദ്, എ.കുഞ്ഞബ്ദുല്ല, പി.ഏ.നാസര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, കെ. മൊയ്തീന്‍കുട്ടി ഹാജി, പി.എച്ച്. ഷെരീഫ്, ഹസാൈനാര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.ബി.എം. അഷ്‌റഫ് സ്വാഗതവും, യതീംഖാന ജനറല്‍ സിക്രട്ടറി സുറൂര്‍ മൊയ്തുഹാജി നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.