Latest News

ഉപ്പളയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം; രണ്ടു പേര്‍ക്ക് വെട്ടേറ്റു

ഉപ്പള:[www.malabarflash.com] ഉപ്പളയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു യുവാക്കള്‍ക്ക് വെട്ടേറ്റു. ഗുരുതര പരിക്കേററ ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഖാസി ലൈനിലെ ഇബ്രാഹിമിന്റെ മകന്‍ അച്ചു എന്ന മുഹമ്മദ് ആരിഫ് (34) ഉപ്പള പ്രതാപ് നഗറിലെ ഹസന്‍ മൊയ് തീന്റെ മകന്‍ അബ്ദുള്ള (42) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ഉപ്പള മജല്‍ റോഡ് ദേശിയ പാതയിലാണ് അക്രമം നടന്നത്. ഉപ്പളയില്‍ നിന്നും ബൈക്കില്‍ പ്രതാപ് നഗറിലേക്ക് പോവുകയായിരുന്ന ഇരുവരെയും തടഞ്ഞു നിര്‍ത്തിയ ആറംഗ സംഘം കത്തിയും വാളും ഉപയോഗിച്ചു കുത്തുകയും വെട്ടുകയുമായിരുന്നു.
ബഹളം കേട്ട് നാട്ടുക്കാര്‍ ഓടികൂടിയതോടെ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാററുകയായിരുന്നു.
ആരിഫിന്റെ കഴുത്തിന് മൂന്നും, തലക്കും,വയറിനും കാലിനും രണ്ടു വീതവും വെട്ടേററിട്ടുണ്ട്. അബ്ദുള്ളയുടെ അരക്കാണ് വെട്ടേറ്റത്. ഇതില്‍ ആരിഫിന്റെ നില ഗുരുതരമാണ്. ഇയാളെ രാത്രി തന്നെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കി. ആരിഫ് അപകട നില തരണം തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഉപ്പള മജലിലെ റമീസിന്റെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന ആറംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. മൂന്ന് മാസം മുമ്പ് അര്‍ധ രാത്രി റമീസ് ആയുധവുമായി അബ്ദുള്ളയുടെ വീട്ടില്‍ എത്തിയിരുന്നു. ഈ സംഭവത്തില്‍ റമീസ് രണ്ടു മാസം റിമാന്റല്‍ കഴിഞ്ഞിരുന്നു. കുറച്ചു ദിവസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന അബ്ദുള്ളയുടെ സഹോദരന്റെ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇയാളുടെ സുഹൃത്തായ ആരിഫ്. ഇതിനിടയില്‍ ഉപ്പളയില്‍ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് കുമ്പള സി.ഐ സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരുടെ നേത്രത്വത്തില്‍ ഉപ്പളയില്‍ വന്‍ പൊലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.