ഉദുമ[www.malabarflash.com]: കേരളയാത്രയുടെ ഉദ്ഘാടനത്തിന്റെയും ബേക്കലില്‍ നടക്കുന്ന മണ്ഡലം സ്വീകരണ സമ്മേളനത്തിന്റെയും പ്രചാരണാര്‍ത്ഥം ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പദയാത്ര നടത്തി. പ്രസിഡണ്ട് ഹമീദ് മാങ്ങാട് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് വൈസ് ക്യാപ്റ്റനുമായ ജാഥ കൂളിക്കുന്നില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജലീല്‍ കോയ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പാലാട്ട് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം ശരീഫ്, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, വൈസ് പ്രസിഡണ്ട് ഖാദര്‍ ഉദുമ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.ഡി കബീര്‍, ടി.കെ ഹസീബ് പ്രസംഗിച്ചു.
നാലാംവാതുക്കല്‍, ഉദുമ, കോട്ടിക്കുളം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പാലക്കുന്നില്‍ സമാപിച്ചു. സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. റഹീം കാപ്പില്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment