Latest News

മന്ത്രി ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം

തൃശൂര്‍:[www.malabarflash.com]  ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തിലായിരിക്കുമെന്നും അറിയിച്ചു.

മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശമാണ് കോടതി ഇന്ന് നടത്തിയത്.
വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. കെ.ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്ന് ചോദിച്ച കോടതി വിജിലന്‍സിന് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനന്റെ അവസ്ഥയാണോയെന്നും ചോദിച്ചു

പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. കൈക്കൂലി വാങ്ങുന്നതുപോലെ തന്നെ കൊടുക്കുന്നതും കുറ്റകരമാണ്. അതു കൊണ്ട് ബിജു രമേശിനെതിരേയും കേസെടുക്കണം.കോടതി വ്യക്തമാക്കണം.
വിജിലന്‍സിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല. കോടതിയെ മണ്ടനാക്കരുതെന്ന് പറഞ്ഞ കോടതി വിജിലന്‍സ് കോടതിയെ കൊഞ്ഞനം കുത്തുകയാണോ എന്നും ചോദിച്ചു.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ഒരു മാസംകൂടി സമയം വേണമെന്നുമാണ് വിജിലന്‍സ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലെന്നാണ് ഇതിന് വിജിലന്‍സ് കാരണമായി പറഞ്ഞത്.
ശനിയാഴ്ച വരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.