സതിയുടെ വീട്ടിലെ കക്കൂസ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മുനീര്‍ ടാങ്കിനുള്ളില്‍ ശ്വാസം കിട്ടാതെ അവശനിലയിലായപ്പോള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു രതീഷ്. എന്നാല്‍ രതീഷും ശ്വാസം കിട്ടാതെ ടാങ്കിനുള്ളില്‍ കുടുങ്ങി. ഇരുവരെയും രക്ഷിക്കാനായി ടാങ്കിലിറങ്ങിയ സതിയും ടാങ്കില്‍ അകപ്പെടുകയായിരുന്നു.
ചൊവ്വാഴ്ചരാവിലെയാണു രഘൂത്തമന്റെ വീട്ടില്‍ മുനീര്‍ സെപ്റ്റിക് ടാങ്ക് ശുചീകരണ ജോലിക്കെത്തിയത്. മാലിന്യം നീക്കിയശേഷം വൈകുന്നേരം ആസിഡ് ഒഴിച്ച് ടാങ്കിലേക്കിറങ്ങിയ മുനീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആസിഡ് ഒഴിച്ചതോടെയുണ്ടായ രാസപ്രവര്‍ത്തന ഫലമായി ടാങ്കിനുള്ളില്‍ രൂപപ്പെട്ട വാതകമായിരിക്കാം അപകടത്തിനിടയാക്കിയതെന്നു കരുതുന്നു.
മൂന്നുപേരും ടാങ്കിലകപ്പെട്ടതോടെ മുനീറിന്റെ കൂടെയുണ്ടായിരുന്ന സഹായി ബഹളം വച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു ചക്കരക്കല്‍ പോലീസും മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്നാണു മൃതദേഹങ്ങള്‍ പുറപ്പെടുത്തത്.

മരിച്ച സതിയുടെ ഭര്‍ത്താവ് രഘൂത്തമന്‍ ചക്കരക്കല്ലില്‍ മില്‍മ ബൂത്ത് നടത്തുകയാണ്. മരിച്ച രതീഷിനു പുറമെ ജിജേഷ് (മസ്‌കറ്റ്), ജിഷ (കാപ്പാട്) എന്നീ മക്കളും ഇവര്‍ക്കുണ്ട്. കോയ്യോട് ഹസന്‍മുക്കില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയാണു രതീഷ്. ഭാര്യ: രസ്‌ന. മകള്‍: ദിയ. നബീസയാണു മരിച്ച മുനീറിന്റെ ഭാര്യ. മക്കള്‍: മുനവിര്‍. മുഫ്‌സിന. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മരിച്ച സതിയുടെയും രതീഷിന്റെയും സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനു ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment