Latest News

പയ്യന്നൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്

പയ്യന്നൂര്‍:[www.malabarflash.com] എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്. പയ്യന്നൂര്‍ പുഞ്ചക്കാട് പുന്നക്കടവിലേക്കുള്ള പഴയ റോഡിലെ ചേനോത്ത് തുരുത്തുമ്മല്‍ ജലീലിന്റെ വീടീനു നേരെയാണ് ബോംബേറുണ്ടായത്.

വ്യാഴാഴ്ച പുലര്‍ച്ചെ 12.45 നായിരുന്നു സംഭവം. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ഒരുഭാഗം തകര്‍ന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ വീടിനുമുന്‍വശത്തെ രണ്ട് കിടപ്പുമുറികളുടെ അഞ്ച് ജനലുകളും തകര്‍ന്നിട്ടുണ്ട്. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്.
സ്‌ഫോടന സമയത്ത് ജലീലിന്റെ മാതാവ് നബീസ, മകള്‍ ജെസീല, ജെസീലയുടെ ഭര്‍ത്താവ് റിയാസ്, ജലീലിന്റെ ഭാര്യ ഹസീന, മക്കളായ ലിയ, റസ്വാന്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. സ്‌ഫോടന ശബ്ദത്തില്‍ പേടിച്ചുവിറച്ച ഇവര്‍ അയല്‍വാസികള്‍ എത്തിയശേഷമാണ് പുറത്തിറങ്ങിയത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
എസ്ഡിപിഐ പ്രവര്‍ത്തകനായ ജലീല്‍ ഗള്‍ഫിലാണ്. ഒരുമാസം മുമ്പ് അവധിക്കുവന്ന ജലീല്‍ ബുധനാഴ്ച ഉച്ചയോടെയാണ് തിരിച്ചുപോയത്. സംഭവസമയത്ത് ജലീലിന്റെ ബൈക്ക് വീട്ടുമുറ്റത്തുണ്ടായിരുന്നു. ജലീല്‍ വീട്ടിനുള്ളില്‍ ഉണ്ടെന്നുകരുതിയാണ് അക്രമം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. 

കഴിഞ്ഞ സെപ്റ്റംബര്‍ 17ന് രാമന്തളി വടക്കുമ്പാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കെ.വിജയനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിക്ക് ഒളിത്താവളമൊരുക്കിയതും കേസില്‍ സഹായിച്ചതും ജലീലാണെന്ന് പ്രചാരണമുണ്ടായിരുന്നു.
വധശ്രമത്തെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്ററിട്ടുവെന്നും സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പ് വീട്ടിലേക്ക് അജ്ഞാതര്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി അ ന്വേഷണം തുടങ്ങി.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.