വാഷിംഗ്ടണ്‍:[www.malabarflash.com] ഒരേ ജീന്‍ഘടന പങ്ക്‌വെക്കുന്ന ഇരട്ടകളില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ രോഗം പിടിപെട്ടാല്‍ മറ്റെയാള്‍ക്കും രോഗം പടരാന്‍ സാധ്യതയെന്ന് പഠനം. ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
അഭിന്ന ഇരട്ടകളില്‍ ഒരാള്‍ക്ക് രോഗമുണ്ടായാല്‍ മറ്റെയാള്‍ക്കും ഉണ്ടാകാനുള്ള സാധ്യത സാധാരണത്തേതിലും 14 ശതമാനം അധികമാണെന്ന് പഠനത്തില്‍ പറയുന്നു. ഒരേ അണ്ഡത്തില്‍ നിന്ന് വളരുന്ന ഇരട്ടകളാണ് അഭിന്ന ഇരട്ടകള്‍. രണ്ട് അണ്ഡത്തില്‍ നിന്നും വളരുന്ന ഇരട്ടകളില്‍ ഒരാള്‍ക്ക് ക്യാന്‍സറുണ്ടായാല്‍ മറ്റെയാള്‍ക്കും ഉണ്ടാകാനുള്ള സാധ്യത അഞ്ച് ശതമാനം അധികമാണെന്നും പഠനത്തില്‍ പറയുന്നു.
ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 1943നും 2010നും ഇടയിലുള്ള മെഡിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment