കാഞ്ഞങ്ങാട്:[www.malabarflash.com] ക്രിക്കറ്റ് മത്സരത്തില്‍ ഒരുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് എന്ന പാചകക്കാരന്‍ കരീമിന്റെ സ്വപ്‌നം ഒടുവില്‍ പൂവണിഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന പഴയകാല ഫുട്‌ബോള്‍ താരം കൂടിയായ അബ്ദുള്‍ കരീം ബദിയഡുക്കയിലെ ബിഡികെ സ്‌പോര്‍ട്ടിംഗ് ക്രിക്കറ്റ് ലീഗ് മാച്ചില്‍ താന്‍ ഇറക്കുമതി ചെയ്ത ടീമിന് വിജയം ലഭിക്കണമെന്നും അതുവഴി ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് നേടണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു. ഇത് സഫലമായതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് കരീം. ക്രിക്കറ്റ് ലീഗ് മാച്ചില്‍ പൈക്ക സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെ പരാജയപ്പെടുത്തി അബ്ദുള്‍ കരീമിന്റെ എഫ് സി കപ്പണക്കാല്‍ ആണ് ക്യാഷ് അവാര്‍ഡും ട്രോഫിയും നേടിയത്.
എഫ് സിയുടെ ടീമംഗങ്ങളായ പ്രണവ് കാലിക്കറ്റും മുസമ്മില്‍ തലശ്ശേരിയും മൂന്ന് ഓവറില്‍ അമ്പത് റണ്‍സ് അടിച്ച് കൂട്ടിയാണ് വിജയം കൈവരിച്ചത്. മൂന്ന് ഓവറില്‍ പൈക്ക സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന് 25 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ.
ക്രിക്കറ്റ് -ഫുട്‌ബോള്‍ മേഖലകളില്‍ പുതിയ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരീം മുന്നോട്ട് പോകുന്നത്.
പതിനാലാം വയസ്സില്‍ പിതാവ് കപ്പണക്കാല്‍ അബ്ദുല്ലയോടൊപ്പം പാചക ജോലിക്ക് സഹായിയായി പോകുകയും ഇപ്പോള്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് പാചക കലയില്‍ വൈദഗ്ധ്യം നേടുകയും ചെയ്ത കരീമിന് ഈ തൊഴില്‍ കൊണ്ടുമാത്രം തൃപ്തിയില്ല.
കായിക രംഗത്തും തന്റെ കൈയ്യൊപ്പ് പതിപ്പിക്കാന്‍ കരീം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാലങ്ങള്‍ ചെല്ലുന്തോറും മികവുറ്റതായി മാറുകയാണ്.
കായിക രംഗത്തും തന്റെ കൈയ്യൊപ്പ് പതിപ്പിക്കാന്‍ കരീം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാലങ്ങള്‍ ചെല്ലുന്തോറും മികവുറ്റതായി മാറുകയാണ്.
സ്‌പോര്‍ട്‌സിനോട് കമ്പം കൂടിയാല്‍ തല്‍ക്കാലം ജോലി മാറ്റിവെച്ച് കരീം അതിനായി തന്റെ ജീവിതം സമര്‍പ്പിക്കും. എഫ് സി കപ്പണക്കാല്‍ എന്ന മികച്ച ടീമിനെ വാര്‍ത്തെടുത്തതിന് പിന്നില്‍ കരീമിന്റെ ഇച്ഛാ ശക്തിയാണെന്ന കാര്യത്തില്‍ സംശയമില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment