കാഞ്ഞങ്ങാട്:[www.malabarflash.com] പൊതുപ്രവര്‍ത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞങ്ങാട്ടെ അഭിഭാഷകന്റെ ഡ്രൈവറായിരുന്ന ഒരു യുവാവ് നിരവധി തവണ ലൈംഗീക ചൂഷണത്തിനിരയാക്കി. പനയാല്‍ കടമ്പഞ്ചാലിലെ യുവതിയാണ് ലൈംഗീക ചൂഷണത്തിനിരയായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും കാസര്‍കോട് വനിതാ സെല്‍ അന്വേഷണം നടത്തി ഹൊസ്ദുര്‍ഗ് പോലീസിന് റിപ്പോര്‍ട്ട് അയച്ച് കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാര്‍ ഡ്രൈവര്‍ അമ്പലത്തറയിലെ ജ്യോതി ഭവനത്തില്‍ കെ മണികണ്ഠനെ(41)തിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
2013 ആഗസ്റ്റ് 28 മുതല്‍ 2015 ഏപ്രില്‍ 27 വരെ പല ദിവസങ്ങളിലായി മണികണ്ഠന്‍ യുവതിയെയും കൂട്ടി എറണാകുളത്തേക്ക് പോകുകയും അവിടെ ക്രൗണ്‍ റസിഡന്‍സി ലോഡ്ജില്‍ മുറിയെടുത്ത് വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ചൂഷണത്തിനിരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
2014 സെപ്തംബര്‍ 5 ന് മണികണ്ഠന്‍ തന്റെ കെ എല്‍ 60 എഫ് 9368 നമ്പര്‍ കാറില്‍ കയറ്റിയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവത്രെ. ഈയിടെ മരണപ്പെട്ട നഗരത്തിലെ ഒരു അഭിഭാഷകന്റെ സഹായിയായി പ്രവര്‍ത്തിച്ച് വരുന്നതിനിടയിലാണ് യുവതി മണികണ്ഠനുമായി പരിചയപ്പെടുന്നതും വിവാഹ വാഗ്ദാനത്തില്‍ കുടുങ്ങി ഏറെ അടുക്കുന്നതും.
അഭിഭാഷകന്റെ ഓഫീസ് ആവശ്യത്തിന് പലപ്പോഴും എറണാകുളം ഹൈക്കോടതിയില്‍ യുവതി പോയിരുന്നു. കൂടെ മണികണ്ഠനും ഉണ്ടാകുമായിരുന്നുവത്രെ.
നേരത്തെ വിവാഹിതയായ യുവതി 1996 വിവാഹ ബന്ധം വിഛേദിച്ചു. 2014 ഒക്‌ടോബര്‍ 2 ന് മല്ലത്ത് ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ വെച്ച് സമുദായാചാര പ്രകാരം മണികണ്ഠന്‍ യുവതിക്ക് പുടവ നല്‍കിയെന്ന് പറയപ്പെടുന്നു.
പിന്നീട് കാലുമാറിയ മണികണ്ഠന്‍ യുവതിയെ ബന്ധപ്പെടുകയോ കാണുകയോ ചെയ്തില്ല. വിവാഹ വാഗ്ദാനം നല്‍കി തന്നെ മണികണ്ഠന്‍ വഞ്ചിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മണികണ്ഠന്‍ ഒളിവിലാണെന്നാണ് പോലീസിന് കിട്ടിയ സൂചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment