കാഞ്ഞങ്ങാട്:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ വിഷ മഴയുടെ നേരിന്റെ ദൃശ്യാവിഷ്‌കാരം കാണാന്‍ അവശത മറന്നും സിന്ധു എത്തി. ജനങ്ങളുടെയും ആസ്വാദകരുടെയും കൈകളില്‍ നിന്ന് സാമ്പത്തിക സ്വരൂപണം നടത്തി കോഴിക്കോട് നേര് സാംസ്‌കാരിക വേദി നിര്‍മ്മിച്ച അമീബ എന്ന സിനിമ കാണാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ നീലേശ്വരത്തെ സിന്ധു അവശതകള്‍ മറന്ന് തീയേറ്ററിലെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
അമീബ വെളളിയാഴ്ച കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കാഞ്ഞങ്ങാട് ദീപ്തി തീയേറ്ററിലും വെളളിയാഴ്ച രാവിലെ ' അമീബ ' യുടെ പ്രദര്‍ശനമാരംഭിച്ചു. ഈ സിനിമയിലെ പ്രധാന കഥാപാത്രമാണ് സിന്ധു. സംഘാടകരുടെ ക്ഷണം സ്വീകരിച്ച് രക്ഷിതാക്കളോടൊപ്പം രാവിലെ തന്നെ തീയേറ്ററിലെത്തിയ സിന്ധു തന്നെ ദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ തീഷ്ണത അടുത്തറിഞ്ഞു.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് വിത്തിട്ട സ്വര്‍ഗ്ഗയില്‍ നടക്കുന്ന കഥയാണ് അമീബ പറയുന്നത്. വാര്‍ത്തകള്‍ക്കപ്പുറം കാഴ്ചകള്‍ ഭയാനകമാകുന്ന അന്തരീക്ഷത്തിലാണ് കഥ മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങുന്നത്. പ്രധാന കഥാപാത്രങ്ങളെ അനീഷ് ജി മേനോനും ആത്മീയ രാജുമാണ് അവതരിപ്പിക്കുന്നത്.
സിന്ധുവിനോടൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ പയ്യന്നൂരിലെ വൈശാഖും പ്രധാന കഥാപാത്രമായി രംഗത്തുണ്ട്. ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, ബാബു അന്നൂര്‍, പ്രവീണ്‍ കുമാര്‍, സിന്ധു എന്നിവര്‍ക്ക് പുറമെ നീലേശ്വരത്തെ തെയ്യം കലാകാരനും പുരോഗമന സംഘടനാ പ്രവര്‍ത്തകനുമായ പി വി സുരേഷ് ബാബു അഞ്ഞൂറ്റാനും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
മനോജ് കാനയാണ് സംവിധായകന്‍. കഥയും തിരക്കഥയും മനോജിന്റേത് തന്നെ. പട്ടണം റഷീദാണ് ചമയം.
വെളളിയാഴ്ച മുതല്‍ കാഞ്ഞങ്ങാടിന് പുറമെ പയ്യന്നൂര്‍, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയ അമീബ 29 ന് തൃശൂരിലും തിരുവനന്തപുരത്തും റിലീസ് ചെയ്യപ്പെടും.
സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ സിന്ധുവിന് പുറമെ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ കാഞ്ഞങ്ങാട്ടെ ദീപ്തി തീയേറ്ററിലെത്തിയിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment