പയ്യന്നൂര്‍:[www.malabarflash.com] കാമുകനോടൊപ്പം മൂന്നാഴ്ച മുമ്പ് അഞ്ച് വയസ്സുകാരിയായ സ്വന്തം മകളെയും കൂട്ടി ഒളിച്ചോടിയ ഭര്‍തൃമതിയെ പോലീസ് കണ്ടെത്തി. കോറോം കൊക്കോട്ടെ സരിത(33), മകള്‍ ദേവനന്ദ(5) എന്നിവരെ ജനുവരി 4 മുതലാണ് കാണാതായത്.
Keywords: Payyannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇരുവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിതയുടെ ഭര്‍ത്താവ് സജീവന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ ദേവനന്ദയെ കണ്ടെത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സജീവന്‍ ഹൈക്കോടതിയില്‍ മറ്റൊരു പരാതി നല്‍കി.
പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ മണിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘമാണ് സരിതയെയും മകളെയും കാമുകന്‍ രാമന്തളി സ്വദേശി സത്യനോടൊപ്പം എറണാകുളം കാക്കനാട് തൃക്കാക്കരയിലെ വാടക വീട്ടില്‍ വെച്ച് കണ്ടെത്തിയത്.
കൊയിലാണ്ടി സ്വദേശിയായ സജീവന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടിയെയും കൂട്ടി സരിത പയ്യന്നൂരിലെ വീട്ടില്‍ നിന്നും മടങ്ങിയത്. എന്നാല്‍ കൊയിലാണ്ടിയില്‍ ഇരുവരും എത്തിയില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കാക്കനാട്ടെ വാടക വീട്ടില്‍ കഴിയുന്നതായി വ്യക്തമായത്.
വിവാഹിതനായ സത്യനുമായി സരിത പ്രണയത്തിലായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ഒരുമാസത്തോളമായി പയ്യന്നൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ സരിത മകളെയും കൂട്ടി തന്ത്രപൂര്‍വ്വം സത്യനോടൊപ്പം മുങ്ങുകയായിരുന്നു.
എസ് ഐ ഹരിദാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ പി ശശിധരന്‍, അബ്ദുള്‍ റൗഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പയ്യന്നൂരിലേക്ക് എത്തിച്ച സരിതയെയും മകളെയും കോടതിയില്‍ ഹാജരാക്കി.
Keywords: Payyannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment