Latest News

നാടിന്റെ വികസനത്തിന് നഗരസഭ ഒറ്റക്കെട്ട്:ചെയര്‍മാന്‍, സമഗ്രവികസന കരട് രേഖ സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com]  നഗര വികസനത്തിന് കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി കൈകോര്‍ക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍. എല്ലാം രാഷ്ട്രീയ കണ്ണിലൂടെ കാണുന്ന സ്ഥിതി മാറണമെന്ന് കാഞ്ഞങ്ങാട് നഗരവികസന കര്‍മ്മസമിതി നേതൃത്വത്തില്‍ ചെയര്‍മാനും 42 കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയ പൗരസ്വീകരണത്തില്‍ നന്ദി പ്രകാശിപ്പിച്ച് കൊണ്ട് ചെയര്‍മാന്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തുന്ന വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കും.

25 വര്‍ഷത്തെ വികസനം ലക്ഷ്യമിട്ടുള്ള കര്‍മ്മപദ്ധതികള്‍ക്ക് നഗരസഭ രൂപം നല്‍കും. മാലിന്യമുക്ത നഗരമാക്കി കാഞ്ഞങ്ങാടിനെ മാറ്റുന്നതിനായിരിക്കും മുന്തിയ പരിഗണന. തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ ബയോഗ്യാസ് പദ്ധതി നടപ്പിലാക്കും. കായിക പ്രേമികളുടെ ചിരകാല പ്രതീക്ഷയായ സ്റ്റേഡിയം പണിയാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തും. കാഞ്ഞങ്ങാട് തിമിര രോഗ മുക്ത നഗരമാക്കി മാറ്റുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരവികസന കര്‍മ്മസമിതി തയ്യാറാക്കിയ സമഗ്രവികസന കരട് രേഖ സമിതി ചെയര്‍മാന്‍ പി.അപ്പുക്കുട്ടന്‍ നഗരസഭ ചെയര്‍മാന് സമര്‍പ്പിച്ചു.


കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്‍, എ.കെ.നാരായണന്‍, അഡ്വ.എം.സി.ജോസ്, എ.വി.രാമകൃഷ്ണന്‍, സി.മുഹമ്മദ്കുഞ്ഞി, എ.ദാമോദരന്‍, ബി.സുകുമാരന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, വി.ഗോപി, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് ടി.മുഹമ്മദ് അസ്ലം, സി.എ.പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.