Latest News

ബദിയഡുക്ക ടൗണിലെ മൊബൈല്‍ കടയിലെ കവര്‍ച്ച: രണ്ടാം പ്രതിയും അറസ്റ്റില്‍

ബദിയഡുക്ക:[www.malabarflash.com] ടൗണിലെ മൊബൈല്‍ കടയുടെ ഷട്ടര്‍ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ രണ്ടാം പ്രതിയെ ബദിയഡുക്ക എസ്‌ഐ എ. ദാമോദരനും സംഘവും അറസ്റ്റു ചെയ്തു. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചോടെ കര്‍ണ്ണാടക ബണ്ട്‌വാളില്‍ നിന്നാണ് കവര്‍ച്ച കേസിലെ രണ്ടാം പ്രതിയും കര്‍ണാടക ബണ്ട്‌വാള്‍ നന്ദാവനം സ്‌കൂളിനു സമീപം താമസക്കാരനുമായ അബ്ദുള്‍ഹസന്‍ എന്ന അബ്ദുള്‍ഹംസ (20) നെ അറസ്റ്റു ചെയ്തത്.

പോലീസ് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായി പറഞ്ഞു. പോലീസ് പറയുന്നതിങ്ങിനെ. കവര്‍ച്ച കേസിലെ റിമാന്‍ഡില്‍ കഴിയുന്ന സുബൈര്‍ സുഹൈലും അബ്ദുള്‍ ഹംസയുടെ സഹോദരനും സുഹൃത്തുക്കാളിരുന്നുവെന്നും നേരത്തെ കര്‍ണാടകയിലെ ഒരു കവര്‍ച്ച കേസില്‍ ഇരുവരും ജയിലിലായിരുന്നു.

അവിടെ നിന്നും ജാമ്യത്തിലിറങ്ങിയ സുഹൈല്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹംസയുടെ സഹോദരനായ മഹാസിമിനെ കാണാന്‍ ജയിലിനടുത്ത് പോവുകയും അവിടെ വെച്ച് അബ്ദുള്‍ ഹംസയുമായി പിരിചയപ്പെട്ടു ഇടക്കിടെ ബണ്ട് വളില്‍ നിന്നും ചര്‍ലഡുക്ക ചെന്നഡുക്കയിലെ സുഹൈലിന്റെ വീട്ടിലെത്താറുള്ള ഹംസയുമായി മൊബൈല്‍ കവര്‍ച്ചക്ക് പദ്ധതിയിട്ടു. രണ്ട് തവണ ബദിയഡുക്കയിലെത്തിയങ്കിലും ശ്രമം ഫലം കാണാതെ മടങ്ങുകയായിരുന്നു. ജനുവരി ഒന്നിന് രാത്രി ബദിയഡുക്കയില്‍ ബൈക്കിലെത്തിയ സംഘം ടൗണിലെ വിദേശ മദ്യഷോപ്പിന് സമീപത്തായി ബൈക്ക് നിര്‍ത്തുകയും ചെയ്തു.

പിന്നീട് പോലീസിന്റെ ശ്രദ്ധ പതിയാത്ത ആളൊഴിഞ്ഞ സ്ഥലത്ത് പതിയിരുന്നു. പുലര്‍ച്ചെ രണ്ടോടെ സംഘം മൊബൈല്‍ ഷോപ്പിലെത്തുകയും കമ്പിപ്പാര ഉപയോഗിച്ച് കടയുടെ ഷട്ടര്‍ തുറക്കുന്നതില്‍ പരിചയമുള്ള അബ്ദുള്‍ ഹസംയാണ് കമ്പിപാര ഉപയോഗിച്ച് ഷട്ടര്‍ അടര്‍ത്തിയത്. അകത്തുകയറിയ പ്രതികള്‍ മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും മറ്റു സാധാനങ്ങളും കവര്‍ന്നു ചാക്കിലാക്കി കടയുടെ ഒരു വശത്ത് മാറി നിന്നു. പിന്നീട് നിര്‍ത്തിയിട്ട ബൈക്കുമായെത്തിയ മൂന്നാം പ്രതി ഇരുവരേയും കയറ്റി സുഹൈലിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തി സാധനങ്ങള്‍ വീതംവച്ചതിനുശേഷം മൂവരും പിരിഞ്ഞു.
ഹംസ കര്‍ണാടക ബണ്ട്‌വാളിലേക്ക് കടക്കുകയാണത്രെ ചെയ്തത്. രണ്ട് പ്രതികളെ പിടികൂടിയെങ്കിലും കവര്‍ച്ച ചെയ്ത സാധനങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിലായ രണ്ടാം പ്രതി അബ്ദുള്‍ ഹംസയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. റിമാന്‍ഡില്‍ കഴിയുന്ന സുഹൈലില്‍ നിന്നും ഒരു മൊബൈല്‍ഫോണും 5700 രൂപയും നേരത്തെ കണ്ടെടുത്തിരുന്നു.
കൂടുതല്‍ അന്വേഷണത്തിനുവേണ്ടി പ്രതി അബ്ദുള്‍ ഹംസയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. കവര്‍ച്ചയിലെ മൂന്നാം പ്രതിയെ എത്രയും പെട്ടെന്നു പിടികൂടാനാകുമെന്നും പറഞ്ഞു. 
സംഘത്തില്‍ എസ്‌ഐക്കു പുറമെ എഎസ്‌ഐ ഇ.വി. തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ ഫിലിപ്പ് തോമസ് എന്നിവരുമുണ്ടായിരുന്നു. ബദിയഡുക്ക സര്‍ക്കിളിന് സമീപത്തെ അമ്പര്‍ കമ്മ്യൂണിക്കേഷനിലായിരുന്നു കവര്‍ച്ച നടന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.