ഉപ്പള:[www.malabarflash.com] ബായാര്‍ മുജമ്മഉ സ്സഖാഫത്തി സുന്നിയ്യയുടെ ഹുബ്ബുറസൂല്‍ കാമ്പയിനിന് സമാപനം കുറിച്ച് മീലാദ് റാലിയും , ഹുബ്ബു റസൂല്‍ സമ്മേളനവും ജനുവരി 9 ന് ഉപ്പളയില്‍ നടക്കും. മീലാദ് റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരിയുടെയും , ജില്ലയിലെ സുന്നീ സംഘടനാ നേതാക്കളുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ നടക്കുന്ന മീലാദ് റാലിയില്‍ പ്രത്യേകം പരിശീലനം ലഭിച്ച നിരവധി ദഫ് സംഘങ്ങളും , സകൗട്ട് കാഡറ്റുകളും , അണിനിരക്കും
ജനുവരി 9 ന്ന് ഉച്ചയ്ക്ക് 2 മണിക്ക് ബായാറില്‍ നിന്ന് ഉപ്പളയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും , 3 മണിക്ക് മണ്ണംകുഴി മഖാം പരിസരത്തുനിന്നും കാല്‍നടയായി പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മീലാദ് റാലിയും നടക്കും. തുടര്‍ന്ന് വിശുദ്ധ മദീനാ മുനവ്വറയില്‍ നിന്നും കൊണ്ട് വന്ന പതാക ഉയര്‍ത്തുന്നതോടെ ഹുബ്ബുറസൂല്‍ സമ്മേളനത്തിന് തുടക്കമാവും.
സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഖാസി ശൈഖുനാ അലികുഞ്ഞി ഉസ്താദ് ഷിറിയ ഉല്‍ഘാടനം ചെയ്യും. മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും.
മുഫ്ത്തി ബദ്രുദ്ധീന്‍ അഹ്മദ് ഖാദിരി , ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ മുഖ്യ അഥിതികളായി സംബന്ധിക്കും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. പി.ബി അബ്ദുല്‍ റസ്സാഖ് എം എല്‍. എ , എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ , മൊയ്ദീന്‍ ബാവ എം എല്‍ എ മംഗലാപുരം വിവിധ പ്രകാശനങ്ങള്‍ നിര്‍വ്വഹിക്കും.
അസ്സയ്യിദ് മുഹ്‌സിന്‍ സയിദലവിക്കോയ അല്‍ ബുഖാരി, കെ പി എസ് തങ്ങള്‍ ബേക്കല്‍ , അസ്സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ, അസ്സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍ , അസ്സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ദിനഗര്‍, അസ്സയ്യിദ് നസീര്‍ തങ്ങള്‍ ഉപ്പള , അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി , അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഇബ്രാഹിം മുസ്‌ലിയാര്‍ കന്യാന , അശ്രഫ് സഅദി ആരിക്കാടി, മൂസല്‍ മദനി തലക്കി , മുഹമ്മദ് സഖാഫി പാത്തൂര്‍ , ബഷീര്‍ സഖാഫി കൊല്യം , മുഹമ്മദലി സഖാഫി സുരിബൈല്‍ , അബ്ദുല്‍ നാസര്‍ ബന്താട് , മജീദ് ഹാജി ഉച്ചില , ഹാജി ശരീഫ് പാദൂര്‍ , സ്ദ്ധീഖ് ഹാജി മംഗലാപുരം , മുക്രി ഇബ്രാഹിം , കെ വി അബ്ദുല്ല ഹാജി , ബാവ ഹാജി പാവൂര്‍ , സൂപ്പി മദനി കന്തല്‍ , ഹാജി അമീറലി ചൂരി , മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ , ഉമര്‍ സഖാഫി മുഹിമ്മാത്ത് , മുഹമ്മദ് സഖാഫി തോക്കെ , സിദ്ധീഖ് മോണ്ടുഗോളി , എ.കെ.എം അശ്രഫ് , പി.പി മുസ്ഥഫ , സ്വാദിഖ് റസ്വി ഉപ്പള , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , സിദ്ദീഖ് സഖാഫി ബായാര്‍ , സിദ്ധീഖ് ലത്വീഫി , അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment