കോഴിക്കോട്:[www.malabarflash.com] കേരള സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള പുനരധിവാസകേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനുമായി ദുബൈ കെ.എം.സി.സി സ്‌നേഹസ്പര്‍ശം പദ്ധതിയുടെ കോഴിക്കോട് സ്വപ്ന നഗരിയില്‍ നടന്ന സാമൂഹ്യ നീതി ദിനാഘോഷം പരിപാടിയില്‍വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള 72 പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് 14 കേന്ദ്രങ്ങളെ മാതൃകാസെന്ററുകളാഴിമാറ്റുന്നതിനുവേണ്ടി ദുബൈ കെ.എം.സി.സി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്നുകൊണ്ട് നടപ്പാക്കുന്ന 70 ലക്ഷം രൂപയുടെ പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നത് സൗദി അറബിയയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന അല്‍-അബീര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് കെ.എം.സി.സി പദ്ധതി നടപ്പാക്കുന്നത്.
സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ഒരുസന്നദ്ധസംഘടന ഇത്തരമൊരു സേവനപദ്ധതി ആവിശ്കരിച്ച് നടപ്പാക്കുന്നത് ആദ്യമായാണ്. സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് ഉറവ് കുടിവെള്ള പദ്ധതിയുംനടപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലാണ് ഇതുവഴി വാട്ടര്‍ ഡിസ്പന്‍സറുകള്‍ സ്ഥാപിക്കപ്പെട്ടത്.
കേരളത്തിലെ വിവിധ ജില്ലകളിലായി വികലാംഗ സദനങ്ങള്‍, പ്രതീക്ഷ ഭവനുകള്‍, വൃദ്ധ സദനങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിഗണന കേന്ദ്രങ്ങള്‍ എന്നിങ്ങനെ പതിനാലു കേന്ദ്രങ്ങളിലാണ് ദുബൈ കെ.എം.സി.സി സ്‌നേഹസ്പര്‍ശം പദ്ധതിയുടെ കനിവിന്റെ തണല്‍ ഒരുങ്ങുന്നത്.
പഞ്ചായത്ത് സാമൂഹ്യ നീതിവകുപ്പ് മന്ത്രി എം.കെ മുനീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ പദ്ധതി വിശദീകരിച്ചു. എം.കെ. രാഘവന്‍ എം.പി, എം.എല്‍.എ മാരായ സി.മോയീന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, പി.ടി.എ റഹിം, എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലൂണ്ടി, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഐ.എ.എസ്, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാകശാല കെ.എം.സി.സി നേതാക്കളായ ഒ.കെ ഇബ്രാഹിം, അനീസ് ആദം, മുസ്തഫ തിരൂര്‍, അല്‍-അബീര്‍ ഗ്രൂപ്പ് ഡയരക്ടര്‍ ഡോ. ജംഷി, എന്‍.സി അബൂബക്കര്‍, ഖമറുന്നിസ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment