കാഞ്ഞങ്ങാട്:[www.malabarflash.com] ഫേസ് ബുക്കിലൂടെ പ്രണയത്തിലായ ബാംഗ്ലൂര്‍ യുവതിയെ കോട്ടിക്കുളം യുവാവ് പാട്ടിലാക്കി നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ സ്വന്തം ഉമ്മയോടും കാമുകിയോടുമൊപ്പം താമസിച്ച് വരികയായിരുന്ന യുവാവിനെ സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കോട്ടിക്കുളം സ്വദേശിയും പള്ളിക്കരയിലെ അനാദിക്കടയിലെ സെയില്‍സ്മാനുമായ അബ്ദുള്‍ സത്താറാണ് (29) സംഭവത്തിലെ വില്ലന്‍. അവിചാരിതമായി ഫേസ് ബുക്കില്‍ യുവാവ് ഒരു വര്‍ഷം മുമ്പ് പരിചയപ്പെട്ടത് ബാംഗ്ലൂരിനടുത്ത മാണ്ഡ്യയിലെ കരിമ്പ് കൃഷിക്കാരന്‍ മുരുകന്റെ മകള്‍ നാദിയ(24)യാണ് നായിക. ഇവരുടെ ഫേസ് ബുക്ക് ബന്ധം ഇരുവരെയും പ്രണയ ബദ്ധരാക്കി.
ഹുസൂര്‍ ഭാരതി കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയാണ് നാദിയ. ഇതിന് മുമ്പ് രണ്ട് തവണ യുവാവിനൊപ്പം നാദിയ ഒളിച്ചോടിയിരുന്നു. ഒടുവില്‍ പോലീസില്‍ പരാതി നല്‍കി പെണ്‍കുട്ടിയെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പെണ്‍കുട്ടി ഒളിച്ചോടി രണ്ടുമാസം മുമ്പ് നാദിയ നേരെ സത്താറിന്റെ അടുത്തെത്തിയത്. അതുവരെ കോട്ടിക്കുളത്ത് ഉമ്മയോടൊപ്പം താമസിച്ച് വരികയായിരുന്ന യുവാവ് പിന്നീട് താമസം കാഞ്ഞങ്ങാട് ടൗണില്‍ നിന്നും അല്‍പ്പമകലെ കുശാല്‍നഗറിലെ വാടക വീട്ടിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ടുമാസമായി ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഇവിടെ കഴിഞ്ഞ് വരികയായിരുന്നു. രാത്രി ഏറെ വൈകി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്താറുള്ള സത്താര്‍ നാദിയക്ക് കൃത്യമായി ഭക്ഷണമൊന്നും നല്‍കാറില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതി തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. കുറേ നേരം കാത്തു നിന്ന ശേഷം തൊട്ട് അയല്‍വക്കത്തുള്ള വീട്ടില്‍ പോയി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യുവതി എല്ലാ സംഭവങ്ങളും ആ വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്.
സംശയം വര്‍ദ്ധിച്ചതോടെ ഇവരെ നാട്ടുകാര്‍ തന്നെ പോലീസിലേല്‍പ്പിച്ചു.
രണ്ടുമാസം മുമ്പ് വീട് വിട്ടതാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. യുവതിയുടെ മാതാപിതാക്കള്‍ ബാംഗ്ലൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്.
രണ്ടുമാസം മുമ്പ് വീട് വിട്ടതാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. യുവതിയുടെ മാതാപിതാക്കള്‍ ബാംഗ്ലൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment