Latest News

കോണ്‍ഗ്രസ് നേതാവായ പിഗ്മി കളക്ഷന്‍ ഏജന്റ് തൂങ്ങി മരിച്ച നിലയില്‍

രാജപുരം:[www.malabarflash.com] സഹകരണ ബേങ്ക് പിഗ്മികലക്ഷന്‍ ഏജന്റ് തൂങ്ങിമരിച്ചു. ജില്ലാ ബേങ്ക് മാലക്കല്ല് ശാഖയിലെ പിഗ്മി ഏജന്റും പനത്തടി പെരുതടിയിലെ പരേതനായ കൃഷ്ണമാരാര്‍- പാര്‍വ്വതി ദമ്പതികളുടെ മകനുമായ പി വി മണികണ്ഠമാരാരാണ്(47) തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി തൊട്ടടുത്ത പുളിക്കൊച്ചി എന്ന സ്ഥലത്തെ പറമ്പിലെ കശുമാവിലാണ് മണികണ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വ്യാഴാഴ്ച പതിവുപോലെ വീട്ടില്‍ നിന്നും ബേങ്കിലേക്ക് പോയതാണ്. ടൗണില്‍ കളക്ഷന്‍ കഴിഞ്ഞ് ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് വിശ്രമിച്ചശേഷം നാലുമണിയോടെ പുറത്തുപോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതാണ്.
നേരം ഏറെ വൈകീട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക പ്രയാസമാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പാണത്തൂര്‍ ഖാദി ഗ്രാമോദ്യഭവന്‍ ഉടമയാണ്. 

കോണ്‍ഗ്രസ് സേവാദള്‍ ബളാല്‍ ബ്ലോക്ക് മണ്ഡലം മുന്‍ ചെയര്‍മാനും, യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം മുന്‍ പ്രസിഡണ്ടും ആയിരുന്നു. ഇപ്പോള്‍ പെരുതടി മഹാദേവ ക്ഷേത്ര കമ്മിറ്റി അംഗംകൂടുയാണ് മണികണ്ഠന്‍.
പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഡയറക്ടര്‍ പി വത്സലയാണ് ഭാര്യ. മക്കള്‍: കിരണ്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പൂത്തൂര്‍), കാവ്യ(പനത്തടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ : വേണുഗോപലന്‍ മാരാര്‍, മുരളീധര മാരാര്‍ പെരുതടി, കാര്‍ത്ത്യായനി നെല്ലുത്തോട്, രതി ദേവി ചെറുതാഴം, വിനോദ്കുമാര്‍(ജോത്സ്യന കേബില്‍ വിഷന്‍, കല്ല്യാണ്‍ റോഡ്). മണികണ്ഠമാരാരുടെ നിര്യാണത്തില്‍ അനുശോചിച്ച് പാണത്തൂര്‍-രാജപുരം മേഖലകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.