നീലേശ്വരം:[www.malabarflash.com] കബഡി താരം ചെറുവത്തൂര്‍ കാര്യങ്കോട്ടെ ജി.സന്തോഷിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന കേസില്‍ ജയിലില്‍ കഴിയുന്ന ഭാര്യ ചിത്താരി കല്ലങ്കാലിനടുത്ത പൊയ്യക്കര സ്വദേശിനി രഞ്ജുഷക്ക് കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സന്തോഷിന്റെ കൊലയാളിയും മാതൃ സഹോദരിയുടെ മകനുമായ മനോജുമായി ഏറെ അടുപ്പത്തിലായിരുന്ന രഞ്ജുഷ സന്തോഷിനെ കൊലപ്പെടുത്താന്‍ മനോജിനെ പ്രേരിപ്പിച്ചുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഡിസംബര്‍ ഏഴിന് തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തില്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ സന്തോഷിനെ കണ്ടെത്തിയത്. കൊലക്ക് ശേഷം സന്തോഷിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പ്രതി മനോജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തൊട്ടു പിറകേ രഞ്ജുഷയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊലക്ക് മുമ്പും ശേഷവും രഞ്ജുഷയും മനോജും തമ്മിലുള്ള ഫോണ്‍ സംഭാഷണം പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിന് ശേഷം ജയിലില്‍ കഴിയുന്ന രഞ്ജുഷക്ക് വേണ്ടി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ജാമ്യ ഹരജിയാണ് കേരള ഹൈക്കോടതി തള്ളിക്കളഞ്ഞത്. രഞ്ജുഷയും മനോജും ഇപ്പോള്‍ തോയമ്മല്‍ ജില്ലാ ജയിലില്‍ റിമാന്റിലാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment