കാസര്‍കോട്ട് ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ച ഡി.വൈ.എസ്.പി കഴിഞ്ഞ ദിവസം ചുമതലയേറ്റതിന് പിന്നാലെ തൃശൂരിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവും സമ്പാദിച്ചു. വീണ്ടും തൃശൂരിലേക്ക് മാറ്റിയതിനു പിന്നില്‍ ഒരു മന്ത്രിയുടെ സമ്മര്‍ദമുണ്ടെന്ന് പറയുന്നു. ഡി.വൈ.എസ്.പി സുബ്രഹ്മണ്യനെ മാറ്റിയാണ് രവീന്ദ്രനെ തൃശൂര്‍ എസ്.എസ്.ബിയില്‍ നിയമിച്ചിരിക്കുന്നത്.
ആരോപണ വിധേയനായ ഡി.വൈ.എസ്.പി കെ.കെ. രവീന്ദ്രനെ കാസർകോട് ജില്ലയിൽ നിയമിക്കുന്നതിനെതിരെ വൻപ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. സ്ഥലംമാറ്റ നടപടി കാസർകോട് ജില്ലക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആരോപണം. എന്നാൽ, കാസർകോട് ജില്ലക്കാരെ അപമാനിച്ചിട്ടില്ലെന്നും അവിടെ മാത്രമെ ഒഴിവുണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണ് ഡി.വൈ.എസ്.പിയെ അങ്ങോട്ട് സ്ഥലം മാറ്റിയതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment