കുമ്പള:[www.malabarflash.com] അസുഖം വിട്ടുമാറാത്ത മനോവിഷമത്തില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു. കുമ്പള നായിക്കാപ്പിലെ രമണി(36)യാണ് മരിച്ചത്. കുമ്പള ഇലക്ട്രിസിറ്റി ഓഫീസിലെ കരാര്‍ ജോലിക്കാരന്‍ രാജന്റെ ഭാര്യയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാഴാഴ്ച രാവിലെ മുതല്‍ രമണിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു. ഉച്ചയോടെയാണ് അയലത്തെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടത്. വിട്ടുമാറാത്ത അസുഖത്തെത്തുടര്‍ന്ന് ഏറെ കാലമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നു.
തൊക്കോട് കുത്തറിലെ കൃഷ്ണന്‍-സുശീല ദമ്പതികളുടെ മകളാണ്. മക്കള്‍: ദീപ്ത, വിശ്വത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment