കുമ്പള:[www.malabarflash.com] കുമ്പോല്‍ തങ്ങളും കുടുംബവും ജാതിമതഭേദമന്യേ ജനങ്ങള്‍ക്ക് നല്‍കുന്ന സ്വാന്ത്വനവും ആശ്വാസവും വിലമതിക്കാനാവാത്ത സാമൂഹ്യ സേവനമാണെന്നും ഉത്തരകേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിനും സാമുദായിക മൈത്രിക്കും തങ്ങള്‍ നല്‍കുന്ന സേവനം ശ്ലാഖനീയമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പാപംകോയ നഗറിലെത്തിയ മന്ത്രിയെ കെ.എസ് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, കെ.എസ് സയ്യിദ് അലി തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രിയോടൊപ്പം ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, നേതാക്കളായ കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, പി.എ അഷറഫലി, ഹക്കീം കുന്നില്‍, പി.കെ ഫൈസല്‍, നാസര്‍ മൊഗ്രാല്‍ എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കുമ്പോല്‍ തങ്ങള്‍ ഉറൂസിനോടനുബന്ധിച്ച് കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മഖാം സന്ദര്‍ശിച്ച ശേഷം തങ്ങള്‍ കുടുംബം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലാകമാനം ശാന്തിയും സമാധാനവും സാഹോദര്യവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് ഇവര്‍ നല്‍കുന്ന സേവനം ശ്ലാഖനീയമാണെന്നും മന്ത്രി പറഞ്ഞു. കുമ്പോല്‍ തങ്ങളുടെ പ്രവര്‍ത്തനം ആത്മീയ ചൈതന്യം ഉണ്ടാക്കുന്നു. സ്‌നേഹത്തിലും ത്യാഗത്തിലും അതിഷ്ഠിതമായ വിശുദ്ധമായ സന്ദേശങ്ങളാണ് ഇവര്‍ ലോകം മുഴുവന്‍ എത്തിച്ചു കൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പാപംകോയ നഗറിലെത്തിയ മന്ത്രിയെ കെ.എസ് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, കെ.എസ് സയ്യിദ് അലി തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രിയോടൊപ്പം ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, നേതാക്കളായ കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, പി.എ അഷറഫലി, ഹക്കീം കുന്നില്‍, പി.കെ ഫൈസല്‍, നാസര്‍ മൊഗ്രാല്‍ എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment