കൊല്ലം:[www.malabarflash.com] കുണ്ടറയില്‍ രണ്ടാംഭാര്യയെയും മകളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. ഇളംപള്ളൂര്‍ സ്വദേശി 52 വയസുള്ള മധുസൂദനന്‍ പിള്ള, ഭാര്യ 35 വയസുകാരി ജയലക്ഷ്മി, മകള്‍ ഏഴാംക്ലാസുകാരി കാര്‍ത്തിക എന്നിവരാണ് മരിച്ചത്. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ വീട്ടില്‍ നിന്നും ആളനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആദ്യഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് തന്നേക്കാള്‍ 17 വയസ് കുറവുള്ള ജയലക്ഷ്മിയെ മധൂസൂദനന്‍ വിവാഹം കഴിച്ചത്. ജയലക്ഷ്മിയുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തിലെ മകളേയും കൂട്ടിയാണ് മധുസൂദനനൊപ്പം ജീവിതം തുടങ്ങിയത്. ബിഎസ്എന്‍എല് ജീവനക്കാരനാണ് മരിച്ച മധുസൂദനന്‍. ജയലക്ഷ്മി സമീപത്തെ ഒരു ലോഡ്ജില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിതിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിയത്. അടുത്തിടെ ഒരു സംഘം മധുസൂദനന്‍ പിള്ളയെ പിടിച്ചു കൊണ്ടുപോയി വസ്തുവും വീടും എഴുതി വാങ്ങിയതായി ആരോപണം ഉണ്ട്.
വഴക്കിനൊടുവില്‍ ഭാര്യയേയും മകളേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലങ്ങും വിലങ്ങും വെട്ടി. മുറിയിലാകെ ചോരഒഴുകിപ്പരന്നിരുന്നു. ഭീത്തിയിലും ചോരത്തുള്ളികള്‍ കാണാം. ഇരുവരുടേയും മരണം ഉറപ്പാക്കിയ ശേഷം മധുസൂദനന്‍ പിള്ള തൂങ്ങിമരിക്കുകയായിരുന്നു.
ഭിത്തിയില്‍ ആത്മഹത്യാക്കുറിപ്പും എഴുതിയിരുന്നു. ഞാന്‍ ജീവിച്ചത് ഇവള്‍ക്ക് വേണ്ടി ആണ്. എന്റെ ദീനരോദനം ആരും കേട്ടില്ല. അവള്‍ പണത്തിന് പിന്നാലെ നടന്നു. ഈ പ്രിന്‍സ് ഗുണ്ടയാണ്. ഇതൊക്കെയാണ് മധുസൂദനന്‍ ഭിത്തിയില്‍ എഴുതിയിരുന്നത്. പ്രിന്‍സ് എന്നയാളാണ് ജീവിതം തകര്‍ത്തതെന്നാണ് മധുസൂദനന്റെ ആത്മഹത്യാക്കുറിപ്പ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment