Latest News

വൃക്ക രോഗം മനുഷ്യ രാശിയെ തന്നെ അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു എ.ജി.സി.ബഷീര്‍

തൃക്കരിപ്പൂര്‍:[www.malabarflash.com] വൃക്ക രോഗം മനുഷ്യ രാശിയെ തന്നെ അപകട അവസ്ഥയിലേക്ക് എത്തിക്കുന്നതായി പുതുതായി കണ്ടെത്തുന്ന പഠനറിപോര്‍ടുകളും സമൂഹത്തില്‍ അനിയതന്ത്രിതമായി വളര്‍ന്നു .വരുന്ന ഡയാലിസിസ് രോഗികളുടെ എണ്ണവും നമുക്ക് .മുന്നില്‍ വരച്ചു കാട്ടുന്നതായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി.തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയും മണ്ഡലം മുസ്ലിം ലീഗ് ,തൃക്കരിപ്പൂര്‍ സി.എച്.സെന്റ.ര്‍ എന്നിവര്‍ സംയുക്തമായി മണ്ഡലത്തിലെ പടന്ന, വലിയപറമ്പ, പെരുംബട്ട എന്നിവിടങ്ങളിലായി മൂന്നു ദിവസം നടന്നു വന്ന വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് വലിയപറമ്പ വെളുത്ത പൊയ്യയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പടന്നയില്‍ നടന്ന ക്യാമ്പില്‍ 250 പേരും,വലിയ പറമ്പ വെളുത്ത പൊയ്യയില്‍ 150 പേരും ,പെരുംബട്ടയില്‍ 310 പേരും പൂര്‍ണ്ണമായും സൗജന്യ നിരക്കില്‍ സംഘടിപ്പിച്ച ക്യാമ്പ് ഉപയോഗപ്പെടുത്തി. പടന്നയില്‍ ക്യാമ്പിന്റെ ഉല്ഘാടനം ഷാര്ജ തൃക്കരിപ്പൂര് മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് ജമാല് ബൈതാന് നിര്‍വ്വഹിച്ചു.പി.കെ.സി റഹൂഫ് ഹാജി അധ്യക്ഷനായിരുന്നു. അസ്ലം പടന്ന, ശരീഫ് ഹാജി, മുഷ്താഖ് പടന്ന, വി.കെ.മസൂദ്, അഷറഫ് ടി.കെ പടന്ന,
എന്നിവര്‍ സംസാരിച്ചു. എ.ജി.എ.റഹിമാന് സ്വാഗതവും, ജസീം പി പടന്ന നന്ദിയും പറഞ്ഞു.

വലിയ പറമ്പ വെളുത്ത.പൊയ്യയില്‍ .തൃക്കരിപ്പൂര്‍ സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ കുഞ്ഞബ്ദുള്ളഹാജി യുട അധ്യക്ഷത വഹിച്ചു. വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.ജബ്ബാര്‍, കെ.കെ.കുഞ്ഞബ്ദുള്ള, ഉസ്മാന്‍ പാണ്ട്യാല, ടി.എം.സി.മുഹമ്മദ് കുഞ്ഞി, മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് എ.ജി.എ.റഹിമാന്‍ സ്വാഗതവും, സഈദ് വെളുത്തപൊയ്യ നന്ദിയും പറഞ്ഞു.

പെരുംബട്ടയില്‍ തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ.പി.ഹമീദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് വൈ.പ്രസിഡന്റ് അഡ്വ. എം.ടി.പി.കരീം അധ്യക്ഷനായിരുന്നു. തൃക്കരിപ്പൂര്‍ സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ എം.എ.സി.കുഞ്ഞബ്ദുള്ള ഹാജി, ടി.പി.അബ്ദുല്‍ കരീം ഹാജി, ടി.അബ്ദുല്‍ കരീം മൗലവി മൌക്കോട്,എന്‍.എം.ഷാഹുല്‍ ഹമീദ്, അഷറഫ് ടി.കെ.പടന്ന, ടി.കെ.സി.മുഹമ്മദ് കുഞ്ഞി ഹാജി, പി.എച്ച്.താജുദ്ധീന്‍, ജാതിയില്‍ അസ്സൈനാര്‍, കെ.എം.കുഞ്ഞി, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ടി.പി. സലാം ഹാജി, കെ.നൌഷാദ്, പി.സി.ഇസ്മായീല്‍, ടി.പി.ഷാജഹാന്‍, എം.എ.നാസര്‍, എ.വി.അബ്ദുല്‍ ഖാദര്‍, എം.ഉസ്മാന്‍, എന്‍.സി.റമസാന്‍(സൗദി കെ.എം.സി.സി), വി.കെ.പി.അഹമ്മദ് കുഞ്ഞി(ദുബായ് കെ.എം.സി.സി), എന്നിവര്‍ സംസാരിച്ചു. ദുബായ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എ.ജി.എ.റഹിമാന്‍ സ്വാഗതവും, റഫീക്ക് കാക്കടവ് നന്ദിയും പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.